Advertisment

രാജസ്​ഥാനില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്​ത ശേഷം കഴുത്തുഞ്ഞെരിച്ച്‌​ കൊലപ്പെടുത്തി പൊട്ടകിണറ്റിലെറിഞ്ഞു

New Update

ജയ്​പുര്‍: രാജസ്​ഥാനില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്​ത ശേഷം കഴുത്തുഞ്ഞെരിച്ച്‌​ കൊലപ്പെടുത്തി പൊട്ടകിണറ്റിലെറിഞ്ഞു. പ്രതാപ്​ഗഡ്​ ജില്ലയിലാണ്​ സംഭവം.

Advertisment

publive-image

വെള്ളിയാഴ്​ച രാത്രി അമ്മയോടൊപ്പം വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ അജ്ഞാതന്‍ തട്ടിയെടുക്കുകയായിരുന്നു. പിന്നീട്​ കുട്ടിയെ ബലാത്സംഗം ചെയ്തശേഷം കഴുത്ത്​ ഞെരിച്ച്‌​ കൊലപ്പെടുത്തി. മൃതദേഹം സമീപത്തെ പൊട്ടകിണറ്റില്‍ എറിയുകയും ചെയ്​തു.

ശനിയാഴ്​ച രാത്രി പെണ്‍കുട്ടിയുടെ മൃതദേഹം ​പൊട്ടകിണറ്റില്‍നിന്ന്​ ലഭിച്ചതായും വീട്ടില്‍നിന്ന്​ 300 മീറ്റര്‍ അകലെയാണ്​ കിണറെന്നും ഛോട്ടി സദ്​രി പൊലീസ്​ സ്​റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്​ഥനായ രവീന്ദ്ര പ്രതാപ്​ സിങ്​ പറഞ്ഞു.

rajasthan child death report
Advertisment