Advertisment

രാജസ്ഥാനില്‍ ആദ്യ പട്ടികയുമായി കോണ്‍ഗ്രസ്, ഗലോട്ടും സച്ചിന്‍ പൈലറ്റും മല്‍സരിക്കും

author-image
admin
New Update

അടുത്ത മാസം ഏഴിന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. 152 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.

മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടി സര്‍ദപുര മണ്ഡലത്തില്‍ നിന്നും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സച്ചില്‍ പൈലറ്റ് ടോംഗ് മണ്ഡലത്തില്‍ നിന്നുമാകും മത്സരിക്കുക.

മുന്‍ വനിതാ കമ്മീഷന്‍ ചീഫ് ഗിരിജാ വ്യാസ് ഉദയപൂര്‍ മണ്ഡലത്തില്‍ നിന്നാവും മത്സരിക്കുക. മുതിര്‍ന്ന പാര്‍ട്ടി നേതാവ് സിപി ജോഷി നാഥ്വാര മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരിക്കും. പ്രതിപക്ഷ നേതാവ് രമേശ്വര്‍ ലാല്‍ ദുദി നോക്കാ മണ്ഡലത്തില്‍ നിന്നും മത്സരിക്കും. ബയിട്ടോ മണ്ഡലത്തില്‍ നിന്നാണ് എഐസിസി സെക്രട്ടറി ഹരീഷ് ചൗദരി മത്സരിക്കുന്നത്.ബിജെപി വിട്ടു വന്ന എംപി ഹരിഷ് മീന ദിയോളി യൂരാണ മണ്ഡലത്തില്‍ നിന്നാവും മത്സരിക്കുക.

മുതിര്‍ന്ന സംസ്ഥാന നേതാക്കളും പാര്‍ട്ടി നേതൃത്വവുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ജനറല്‍ സെക്രട്ടറി മുകുല്‍ വാസ്‌നിക്ക് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്.

Advertisment