Advertisment

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമം മറികടക്കാന്‍ രാജസ്ഥാനും; നിയമസഭ പ്രത്യേക സമ്മേളനം ചേരും

New Update

publive-image

Advertisment

ജയ്പൂര്‍: പഞ്ചാബിനു പുറമെ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമം മറികടക്കാനൊരുങ്ങി രാജസ്ഥാനും. നിയമനിര്‍മ്മാണത്തിനായി രാജസ്ഥാന്‍ നിയമസഭ പ്രത്യേക സമ്മേളനം ചേരും. ചൊവ്വാഴ്ച ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.

നേരത്തെ പഞ്ചാബ് നിയമസഭയും കാര്‍ഷിക നിയമം മറികടക്കാന്‍ മൂന്ന് കാര്‍ഷിക ബില്ലുകളും കേന്ദ്രനിയമത്തിനെതിരെ പ്രമേയവും പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പാസാക്കിയിരുന്നു. പുതിയ ബില്‍ പ്രകാരം പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിക്കുന്ന താങ്ങുവിലയെക്കാള്‍ കുറഞ്ഞ വിലയില്‍ കാര്‍ഷികോത്പന്നങ്ങളുടെ വില്‍പന കരാര്‍ കുറ്റകരമാകും. നിയമലംഘകര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.

രണ്ടര ഏക്കര്‍ വരെയുള്ള കാര്‍ഷിക ഭൂമികളുടെ ജപ്തി ഒഴിവാക്കുകയും ചെയ്തു. എന്നാല്‍ പഞ്ചാബ് സര്‍ക്കാര്‍ പാസാക്കിയ ബില്‍ നിയമമായി മാറണമെങ്കില്‍ ഗവര്‍ണര്‍ വി.പി. സിങ് ബഡ്‌നോര്‍ അനുമതി നല്‍കണം.

കര്‍ഷകരെ പ്രതിസന്ധിയിലാക്കാന്‍ അനുവദിക്കില്ലെന്നും തന്റെ സര്‍ക്കാരിനെ പിരിച്ചുവിടുമെന്ന് പേടിക്കുന്നില്ലെന്നും കേന്ദ്ര നിയമത്തിനെതിരായ പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു.

Advertisment