ലോകത്ത് ഒരു ഭർത്താവും ഭാര്യക്ക് സമ്മാനിച്ചിട്ടില്ലാത്ത സമ്മാനം !വിവാഹ വാർഷിക ദിനത്തിൽ ചന്ദ്രനിൽ മൂന്നേക്കർ സ്ഥലം ഭാര്യക്ക് സമ്മാനിച്ച് രാജസ്ഥാൻ സ്വദേശി

New Update

ഡൽഹി: ഓരോ വിവാഹ വാർഷിക ദിനത്തിലും വിത്യസ്തമായ സമ്മാനങ്ങൾ ഭാര്യമാർക്ക് നൽകാൻ ശ്രദ്ധിക്കുന്നവരാണ് പുതിയ തലമുറയിലെ ഭർത്താക്കന്മാർ. ലോകത്ത് ഒരു ഭർത്താവും തന്റെ ഭാര്യക്ക് സമ്മാനിച്ചിട്ടില്ലാത്ത ഒരു സമ്മാനമാണ് രാജസ്ഥാനിലെ അജ്മീർ സ്വദേശിയായ ധർമേന്ദ്ര അനിജ അദ്ദേഹത്തിന്റെ ഭാര്യക്ക് നൽകിയിരിക്കുന്നത്.

Advertisment

publive-image

ചന്ദ്രനിൽ മൂന്ന് ഏക്കർ സ്ഥലമാണ് എട്ടാമത്തെ വിവാഹ വാർഷികത്തിൽ ഭാര്യ സപ്ന അനിജയ്ക്ക് ഭർത്താവ് സമ്മാനമായി നൽകിയത്.

ലൂണ സൊസൈറ്റി ഇന്റർനാഷണൽ വഴിയാണ് ധർമേന്ദ്ര അനിജ സ്ഥലം വാങ്ങിയത്. മുഴുവൻ പ്രക്രിയയും പൂർത്തിയാക്കാൻ ഒരു വർഷമെടുത്തതായി അദ്ദേഹം പറഞ്ഞു. ചന്ദ്രനിൽ വാങ്ങിയ സ്ഥലത്തിന്റെ ഫ്രെയിം ചെയ്ത ഡോക്യുമെന്റുകളാണ് വിവാഹ വാർഷിക ദിനത്തിൽ സപ്നയ്ക്ക് സമ്മാനമായി ലഭിച്ചത്. ചന്ദ്രനിലെത്തിയ സന്തോഷമുണ്ടെന്നാണ് സപ്ന ഇതിനോട് പ്രതികരിച്ചത്.

ഏതാനും മാസങ്ങൾക്ക് മുമ്പ്, ബോധ് ഗയ സ്വദേശിയായ നീരജ് കുമാർ തന്റെ ജന്മദിനത്തിൽ ചന്ദ്രനിൽ ഒരു ഏക്കർ സ്ഥലം വാങ്ങിയിരുന്നു.

ബോളിവുഡ് താരങ്ങളായ ഷാരുഖാൻ, സുശാന്ത് സിംഗ് എന്നിവർ ചന്ദ്രനിൽ ഭൂമി വാങ്ങിയതായി നേരത്തെ വാർത്തകൾ വന്നിരുന്നു.

moon
Advertisment