Advertisment

ലക്ഷ്യം പട്ടിണിയില്ലാത്ത രാജസ്ഥാന്‍; എട്ട് രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതിയുമായി ഗെലോട്ട് സര്‍ക്കാര്‍

New Update

ജയ്പൂര്‍: രാജസ്ഥാനില്‍ എട്ട് രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന പദ്ധതിക്ക് ഇന്ദിര രസോയ് യോജന എന്നാണ് പേരിട്ടിരിക്കുന്നത്. പട്ടിണിയില്ലാത്ത രാജസ്ഥാനാണ് ലക്ഷ്യമെന്ന് ഗെലോട്ട് പറഞ്ഞു.

publive-image

213 നഗരങ്ങളില്‍ 358 അടുക്കളകള്‍ വഴി എട്ട് രൂപയ്ക്ക് ആഹാരം നല്‍കുന്നതാണ് പദ്ധതി. 100 കോടി രൂപ വാര്‍ഷിക ചെലവാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്. വിതരണം ചെയ്യുന്ന ആഹാരത്തിന്റെ ഗുണമേന്മ പരിശോധിക്കാന്‍ സമിതികളെ നിയമിക്കാനും തീരുമാനമായി.

Advertisment