Advertisment

 ജെ.എന്‍.യുവിന്റെ പേര് മാറ്റിയതിന് ശേഷം അടുത്തത് ഇന്ത്യാ ഗേറ്റായിരിക്കുമോ ? ;  ബി.ജെ.പി എം.പിയെ പരിഹസിച്ച് രജ്ദീപ് സര്‍ദേശായി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : ജെ.എന്‍.യുവിന്റെ പേര് മാറ്റി പ്രധാനമന്ത്രിയുടെ പേര് നല്‍കുമെന്ന് പറഞ്ഞ ബി.ജെ.പി എം.പി ഹന്‍സ് രാജിനെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി. ജെ.എന്‍.യുവിന്റെ പേര് മാറ്റിയതിന് ശേഷം അടുത്തത് ഇന്ത്യാ ഗേറ്റായിരിക്കുമോ എന്നാണ് രജ്ദീപ് സര്‍ദേശായി ചോദിച്ചത്.

Advertisment

publive-image

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെ.എന്‍.യു)യുടെ പേര് മാറ്റി നരേന്ദ്ര മോദി യൂണിവേഴ്സിറ്റി എന്നാക്കി മാറ്റണമെന്നായിരുന്നു ഡല്‍ഹി ബി.ജെ.പി എംപി ഹന്‍സ് രാജ് ഹന്‍സ് പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മുകശ്മീരിനെ വിഭജിക്കുകയും ചെയ്ത കേന്ദ്ര നടപടിയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഹന്‍സ് രാജ് ഇക്കാര്യം സൂചിപ്പിച്ചത്.

Advertisment