Advertisment

പതിനൊന്ന് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം.. അച്ഛനായതിന്‍റെ സന്തോഷം പങ്കുവെച്ച് ബോളിവുഡ് താരം രാജേഷ് ഖട്ടര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

11 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ബോളിവുഡ് താരം രാജേഷ് ഖട്ടര്‍ അച്ഛനായതിന്റെ സന്തോഷത്തിലാണ്. താരത്തിനും ഭാര്യ വന്ദന സജ്‌നാനിക്കും രണ്ടരമാസം മുന്പാണ് ആണ്‍കുഞ്ഞ് പിറന്നത്. ഈ വിവരം ഈയടുത്താണ് താരം പുറത്തുവിട്ടത്.

Advertisment

publive-image

52ാം വയസ്സില്‍ അച്ഛനായതിന്റെ സന്തോഷവും രാജേഷ് മറച്ചുവയ്ക്കുന്നില്ല. 2008ലാണ് രാജേഷും വന്ദനയും വിവാഹിതരാകുന്നത്. പതിനൊന്ന് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുന്നത്. ഇതിനിടെ മൂന്ന് തവണ ഗര്‍ഭം അലസി. ഐവിഎഫ് ചികിത്സയും മൂന്ന് തവണ പരാജയപ്പെട്ടു.

ഏഴാം മാസത്തിലാണ് വന്ദന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇരട്ടക്കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ മൂന്നാം മാസത്തില്‍ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് വന്ദനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവസാനം ഒരു കുഞ്ഞിനെ നഷ്ടമായി. രണ്ടാമത്തെ കുഞ്ഞിനെ രക്ഷിക്കാന്‍ ഓപ്പറേഷന്‍ നടത്തേണ്ടി വന്നു. രണ്ടരമാസം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കുഞ്ഞ്. ഇപ്പോള്‍ കുഞ്ഞിന് ഒരു കുഴപ്പവുമില്ല.

Advertisment