Advertisment

ഷൂട്ടിംഗ് തിരക്കിൽ നിന്നും സഹോദരനെ കാണാൻ ആശുപത്രിയിലെത്തിയ രജനികാന്തിനെ ആരാധകര്‍ വളഞ്ഞു

author-image
ഫിലിം ഡസ്ക്
Updated On
New Update

എത്ര ഷൂട്ടിംഗ് തിരക്കുണ്ടായാലും കുടുംബ ബന്ധങ്ങള്‍ക്ക് വലിയ വില നല്‍കുന്നയാളാണ് രജനീകാന്ത്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി മുംബൈയില്‍ പുതിയ ചിത്രം ദര്‍ബാറിന്റെ ഷൂട്ടിംഗ് തിരക്കിലാണ് അദ്ദേഹം.

Advertisment

publive-image

ഈ തിരക്കിനിടയിലാണ് തന്റെ സഹോദരന്‍ ആശുപത്രിയില്‍ കാല്‍മുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെന്നറിഞ്ഞത്. ഉടന്‍ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് രജനീ ബംഗളൂരുവിലെ ആശുപത്രിയിലെത്തുകയായിരുന്നു. അദ്ദേഹത്തോടൊപ്പം ഏറെ നേരം ചെലവഴിച്ച ശേഷമാണ് താരം മടങ്ങിയത്.

രജനീകാന്ത് ആശുപത്രിയില്‍ എത്തിയതോടെ ആശുപത്രി ജനസമുദ്രമായെന്നാണ് റിപ്പോര്‍ട്ട്. രജനീകാന്ത് സഹോദരന്‍ സത്യനാരായണ്‍ റാവുവിനെ സന്ദര്‍ശിക്കുന്ന ചിത്രങ്ങളും ഇതിനൊടകം വൈറലായിക്കഴിഞ്ഞു. ഡോക്ടര്‍മാരും നഴ്സുമാരും അദ്ദേഹത്തിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ മത്സരമായിരുന്നു.

ദര്‍ബാറില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് രജനികാന്ത് അഭിനയിക്കുന്നത്. ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷമാണ് രജനികാന്തിന്റെ പൊലീസ് വേഷം വെള്ളിത്തിരയിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. 1992ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഇതിനു മുമ്പ് പൊലീസ് വേഷത്തിലെത്തിയത്.

Advertisment