Advertisment

രജനീകാന്തിന്‍റെ ഫാന്‍സ് അസോസിയേഷനായ രജനി മക്കള്‍ മന്‍ട്രത്തിന്‍റെ യോഗം ഇന്ന് ചെന്നൈയില്‍ നടക്കും

author-image
ഫിലിം ഡസ്ക്
New Update

ചെന്നൈ: നടന്‍ രജനീകാന്തിന്‍റെ ഫാന്‍സ് അസോസിയേഷനായ രജനി മക്കള്‍ മന്‍ട്രത്തിന്‍റെ യോഗം ഇന്ന് ചെന്നൈയില്‍ നടക്കും. രാവിലെ പത്തിന് കോടമ്പാക്കം രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് യോഗം. മക്കള്‍ മന്‍ട്രത്തിന്‍റെ ജില്ലാ സെക്രട്ടറിമാരാണ് യോഗത്തില്‍ പങ്കെടുക്കുക.

publive-image

രജനീകാന്ത് ഏപ്രിലില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കും എന്ന സൂചനകള്‍ക്കിടയിലാണ് ഇന്ന് യോഗം ചേരുന്നത്. പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നേയുള്ള ഒരുക്കങ്ങളെക്കുറിച്ചാവും യോഗത്തിലെ പ്രധാന ചര്‍ച്ച എന്നാണ് സൂചന. പാര്‍ട്ടി പ്രഖ്യാപിച്ചുകൊണ്ടുള്ള പൊതുയോഗം, സംസ്ഥാന ജാഥ തുടങ്ങിയ അജണ്ടകളുമുണ്ടാകും.

rajinikanth association
Advertisment