Advertisment

തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കു വേണ്ടി അദ്ദേഹം എന്താണ് ചെയ്യാന്‍ പോകുന്നത്?. രജനീകാന്തിന് പറ്റിയ പണിയല്ല രാഷ്ട്രീയം, അത് അദ്ദേഹത്തിന് ദോഷം ചെയ്യുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

New Update

ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ രാഷട്രീയപ്രവേശന പ്രഖ്യാപനത്തെ പരിഹസിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. രാഷ്ട്രീയത്തില്‍ നിരക്ഷരനായ രജനികാന്ത് ഈ മേഖലയിലേക്ക് കാലെടുത്തുവെച്ചിട്ട് പ്രത്യകിച്ച് കാര്യമൊന്നുമില്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം വെറും മാധ്യമഘോഷം മാത്രമാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

Advertisment

publive-image

ഒരു സിനിമാതാരം കൂടി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണ്. ഇതിലെന്താണിത്ര ആഘോഷമാക്കാനുള്ളത്? ഇത് വെറുമൊരു നേരമ്പോക്ക് മാത്രമാണ്. രജനികാന്ത് ഒരു സിനിമാ താരമാണ്. അഴിമതി ഇല്ലാതാക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമാ താരങ്ങള്‍ക്ക് എങ്ങനെ അഴിമതിയില്ലാതാക്കാന്‍ കഴിയും?. രാഷ്ട്രീയ കാര്യത്തില്‍ അദ്ദേഹം നിരക്ഷരനാണ്. എന്നാല്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ ബുദ്ധിയുള്ളവരാണ്- സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

താന്‍ രാഷ്ടീയത്തിലേയ്ക്ക് പ്രവേശിക്കുന്നു എന്നു മാത്രമാണ് രജനീകാന്ത് പറഞ്ഞത്. മറ്റു വിശദാംശങ്ങളൊന്നും വ്യക്തമാക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കു വേണ്ടി അദ്ദേഹം എന്താണ് ചെയ്യാന്‍ പോകുന്നത്?. രജനീകാന്തിന് പറ്റിയ പണിയല്ല രാഷ്ട്രീയം, അത് അദ്ദേഹത്തിന് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ചെന്നൈയില്‍ നടന്ന ആരാധക സംഗമത്തിലാണ് രജനികാന്ത് തന്റെ രാഷ്ട്രീയ പ്രവേശനം വെളിപ്പെടുത്തിയത്. രാഷ്ട്രീയ പ്രവേശനം എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും തനിക്ക് അധികാരക്കൊതിയില്ലെന്നും സ്വന്തം പാര്‍ട്ടി രൂപീകരിച്ച് വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നുമായിരുന്നു രജനീകാന്ത് വ്യക്തമാക്കിയത്.

rajani kanth
Advertisment