Advertisment

എട്ടുമാസം നീണ്ട ഇടവേളയ്ക്കുശേഷം നടന്‍ രജനീകാന്ത് ആരാധകര്‍ക്ക് മുമ്പിലെത്തി

author-image
ഫിലിം ഡസ്ക്
New Update

ചെന്നൈ: എട്ടുമാസം നീണ്ട ഇടവേളയ്ക്കുശേഷം ആരാധകര്‍ക്ക് മുമ്പിലെത്തി തമിഴ് സൂപ്പര്‍സ്റ്റാര്‍ നടന്‍ രജനീകാന്ത്. ദീപാവലിയോട് അനുബന്ധിച്ചാണ് ചെന്നൈ പോയസ് ഗാര്‍ഡനിലെ വീടിനുമുന്നില്‍ താരം ആരാധകരെ കണ്ടത്.

Advertisment

publive-image

കോവിഡ് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതില്‍പ്പിന്നെ ഇതാദ്യമായാണ് നടന്‍ പരസ്യമായി ആരാധകര്‍ക്ക് മുമ്പിലെത്തുന്നത്. മുഖാവരണം ധരിച്ചാണ് രജനി ആരാധകരെ കണ്ടത്.

പ്രിയതാരത്തെ കാണാന്‍ തടിച്ചുകൂടിയിരുന്ന ആരാധകവൃന്ദത്തിന് നേര്‍ക്ക് കൈവീശിയും കൈകൂപ്പിയും അഭിവാദ്യം ചെയ്തശേഷം അദ്ദേഹം മടങ്ങി. പക്ഷെ മാധ്യമങ്ങളോട് സംസാരിച്ചില്ല.

ആരവാഘോഷങ്ങളോടെയും താരത്തിന് ജയ് വിളിച്ചും ആരാധകര്‍ വീടിനുമുന്നില്‍ ഉത്സവപ്രതീതി സൃഷ്ടിച്ചു. പോലീസ് ഇടപെട്ടാണ് ആളുകളെ പിരിച്ചുവിട്ടത്.

കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് രജനികാന്ത് ദീപാവലി ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ മകൾ സൗന്ദര്യ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുമുണ്ട്‌.

rajinikanth
Advertisment