Advertisment

മാന്‍ വേഴ്‌സസ് വൈല്‍ഡ് പ്രോഗ്രാമിന്‍റെ ചിത്രീകരണത്തിനിടെ പരിക്കേറ്റെന്ന വാര്‍ത്തയോട് പ്രതികരിച്ച്‌ രജനികാന്ത്

author-image
ഫിലിം ഡസ്ക്
New Update

ഡിസ്കവറി ചാനലിലെ മാന്‍ വേഴ്സസ് വൈല്‍ഡ് പ്രോഗ്രാമിന്‍റെ ചിത്രീകരണ സമയത്ത് ചെറിയ പോറലുകള്‍ മാത്രമേ പറ്റിയുള്ളൂവെന്ന് സൂപ്പര്‍താരം രജനീകാന്ത്. പരിക്കേറ്റെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു രജനീകാന്ത്.

Advertisment

publive-image

ബിയര്‍ ഗ്രില്‍സ് അവതാരകനായി എത്തുന്ന ലോക പ്രശസ്ത സാഹസിക പരിപാടിയാണ് മാന്‍ വേഴ്സസ് വൈല്‍ഡ്. കര്‍ണാടകയിലെ ദേശീയ ഉദ്യാനമായ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലാണ് പരിപാടിയുടെ ചിത്രീകരണം നടക്കുന്നത്.

പരിപാടിയില്‍ പങ്കെടുക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് രജനീകാന്ത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര‌മോദിയായിരുന്നു ഈ പരിപാടിയില്‍ അതിഥിയായി എത്തിയിരുന്നത്. രജനീകാന്ത് അതിഥിയായെത്തുന്ന പരിപാടിയുടെ ഷൂട്ടിങ് പൂര്‍ത്തിയായി.

ജനുവരി 28നും ജനുവരി 30നും ആറ് മണിക്കൂര്‍ സമയമാണ് ഷൂട്ടിങ്ങിന് അനുമതി നല്‍കിയിരുന്നത്. അനുവാദമില്ലാതെ ഡ്രോണ്‍ ഉപയോഗിക്കുന്നത് കര്‍ണാടക വനം വകുപ്പ് വിലക്കിയിരുന്നു.

rajinikanth
Advertisment