Advertisment

രജനികാന്ത് അണ്ണാത്തെ ഉപേക്ഷിച്ചോ; പ്രതികരണവുമായി നിര്‍മാതാക്കള്‍

author-image
ഫിലിം ഡസ്ക്
New Update

രജനികാന്ത് ചിത്രം അണ്ണാത്തെ ഉപേക്ഷിച്ചുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച്‌ നിര്‍മാതാക്കള്‍ രംഗത്ത്. വാര്‍ത്തകള്‍ വ്യാജമാണെന്ന് അവര്‍ പ്രതികരിച്ചു. ചിത്രീകരണം പുനരാരംഭിക്കാനാവുമ്പോള്‍ ഷൂട്ടിംഗ് പണികള്‍ തീര്‍ക്കുമെന്നും നിര്‍മാതാക്കള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോട് വ്യക്തമാക്കി.

Advertisment

publive-image

രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പടയപ്പയും അരുണാചലവും പോലെയുള്ള കുടുംബചിത്രമായിരിക്കും ഇതെന്നാണ് സൂചനകള്‍. ദര്‍ബാറിന് ശേഷം നയന്‍താര വീണ്ടും രജനിയുടെ നായികയായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

കീര്‍ത്തി സുരേഷ്, മീന, ഖുശ്ബു , പ്രകാശ് രാജ്, സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.

rajinikanth
Advertisment