Advertisment

വീണ്ടും മോദി സ്തുതിയുമായി രജനികാന്ത്....

author-image
ഫിലിം ഡസ്ക്
Updated On
New Update

ചെന്നൈ: വിമര്‍ശനങ്ങള്‍ കൊണ്ട് തന്നെ പ്രസ്താവനകളെ തളര്‍ത്താന്‍ കഴിയില്ലെന്ന് രജനികാന്ത് വീണ്ടും തെളിയിച്ചിരിക്കുകയാണ്.

Advertisment

publive-image

മോദിയെ സ്തുതിച്ചു കൊണ്ട് താരം വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്. രാജ്യതന്ത്രജ്ഞര്‍ എന്നാണ് രജനികാന്ത് മോദിയെയും അമിത് ഷായെയുംവിശേഷിപ്പിച്ചത്.മോദിയും അമിത് ഷായും രാജ്യതന്ത്രജ്ഞരാണ്.

''ഒരാള്‍ പദ്ധതി നല്‍കുന്നു, മറ്റൊരാള്‍ നടപ്പിലാക്കുന്നു'' രജനികാന്ത് ബുധനാഴ്ച പറഞ്ഞു. കശ്മീര്‍ വിഷയം സംബന്ധിച്ചുള്ള പ്രസ്താവനക്കിടെയായിരുന്നു രജനിയുടെ മോദി - ഷാ പുകഴ്ത്തല്‍. കശ്മീര്‍ ഭീകരവാദികളുടെയും വര്‍ഗീയവാദികളുടെയും വീടായിരിക്കുകയാണ്. കശ്മീരില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത് രാജ്യതന്ത്രത്തിന്റെ ആദ്യപടിയാണെന്ന് രജനികാന്ത് പറഞ്ഞു.

മോദിയും അമിത് ഷായും കൃഷ്ണനും അര്‍ജുനനും ആണെന്നും എന്നാല്‍ ഇവരില്‍ ആരാണ് കൃഷ്ണന്‍, ആരാണ് അര്‍ജുനന്‍ എന്ന് നമുക്കറിയില്ലെന്നും രജനി പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ പരിഹസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. രജനികാന്ത് മഹാഭാരതം ഒന്നുകൂടി വായിക്കണമെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ അളഗിരി പറഞ്ഞു.

rajinikanth
Advertisment