Advertisment

മുഖത്താകെ നീരുമായി രജിത് സാർ ; കോലം കണ്ട് ഞെട്ടി ആരാധകർ...!

author-image
ഫിലിം ഡസ്ക്
New Update

ടി.ആർ.പി റേറ്റിംഗിൽ മുന്നിൽ നിൽക്കുന്ന പ്രോഗ്രാമാണ് ബിഗ് ബോസ്. തർക്കങ്ങളും കയ്യാങ്കളിയും ആയി ബിഗ് ബോസ് മുന്നേറികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചകളിലായി കണ്ണിനുണ്ടായ പകർച്ച വ്യാധി മൂലം ബിഗ് ബോസ് വീട്ടിൽ നിന്ന് കുറച്ച പേരെ പറഞ്ഞ് അയച്ചിരുന്നു.

Advertisment

publive-image

ചികിത്സയ്ക്കായി പോയവരിൽ പവൻ മാത്രമേ തിരിച്ച വന്നിരുന്നുള്ളു. ഇപ്പോളിതാ രജിത് സാറിനും പവനും ആരോഗ്യ പ്രശ്നങ്ങൾ വന്നിരിക്കുകയാണ്.

മുഖത്ത് മുഴുവൻ നീരുമായി കിടക്കുന്ന രജിത് സാർ. പവന് എന്താ പറ്റിയതെന്ന് മനസിലാകുന്നില്ല. മുഖത്ത് രജിത് നീരുമായി ഉറങ്ങുമ്പോൾ അദ്ദേഹത്തെ വിളിച്ച് ഉണർത്തട്ടെ എന്ന് പാഷാണം ഷാജി പറയുന്നു. ശേഷം രജിത് സാറിനെ ബിഗ് ബോസ് കൺഫെഷൻ റൂമിൽ വിളിക്കുന്നു.

ഇപ്പോൾ റെജിത്തിന് എങ്ങനയുണ്ടെന്ന് ബിഗ് ബോസ് ചോദിക്കുന്നു. ഇത്രേയുമാണ് പുതിയ പ്രൊമോയിൽ കാണിക്കുന്നത്. എന്താണ് ഇരുവർക്കും പറ്റിയത് എന്നതിൽ വ്യക്തത ഇല്ല. രണ്ട പേരെയും ബിഗ് ബോസ് അംഗങ്ങൾ മാനസികമായും ശാരീരികമായും തളർത്തിയതാണെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഫക്രുവുമായ ഉണ്ടായ കയ്യേറ്റത്തിലാണ് രജിത് സാറിന് ഇത് സംഭവിച്ചതെന്ന് ഏഷ്യാനെറ്റിന്റെ യൂടൂബിൽ കമന്റ്റുകൾ വരുന്നുണ്ട്.

Advertisment