Advertisment

വെറുക്കപ്പെട്ടവനായിരുന്ന രജിത്ത് പ്രിയപ്പെട്ടവനായി മാറിയോ.! രജിത്തിനെ കണ്ടാല്‍ കടിച്ചുകീറുന്ന ഫുക്രുവിനെയും തന്‍റെ വലയത്തിനകത്തേയ്ക്ക് ആകര്‍ഷിച്ച് രജിത്തിന്‍റെ അസാമാന്യ കരുനീക്കം.!

author-image
ഫിലിം ഡസ്ക്
New Update

രജിത്തിനോട് ആരാധനയായിരുന്നു ഫുക്രുവിന് ആദ്യമൊക്കെ. അദ്ദേഹത്തിന്റെ പ്രായം,വിദ്യാഭ്യാസയോഗ്യത,തൊഴില്‍ തുടങ്ങിയ കാര്യങ്ങള്‍ ഒരു ടിക് ടോക്, ബൈക്ക് അഭ്യാസ പയ്യനെ ആകര്‍ഷിച്ചിരിയ്ക്കാം.

Advertisment

publive-image

രജിത്ത് ഉള്‍പ്പെടെ പതിനേഴ് മത്സരാര്‍ത്ഥികളില്‍ പതിനഞ്ച് പേരും രജിത്തിനെ അകറ്റി നിര്‍ത്തിയപ്പോഴും അദ്ദേഹത്തോട് ഫുക്രും ചേര്‍ന്ന് നിന്നു.പിന്നെ പിന്നെ രജിത്തിനോട് ഫുക്രു അകലുകയായിരുന്നു. രജിത്തിനൊപ്പം രജിത്ത് മാത്രം.വാ പൊളിയ്ക്കാന്‍ സമ്മതിയ്ക്കില്ലായിരുന്നു അദ്ദഹത്തെ.

എന്നിട്ടും കളികളില്‍ ആത്മവിശ്വാസത്തോടെ സജീവമായി. രണ്ട് ആര്‍ജെ കളുടെ വാഗ്വിലാസങ്ങള്‍ ഇവിടെ കണികാണാനില്ല.

രഘുവും സൂരജും അവരുടെ മേഖലകളിലെ പ്രാഗല്‍ഭ്യവും പ്രാവിണ്യവും മറന്നു പോയപോലെ. ആരു വന്നാലും പോയാലും തന്നെ ബാധിയ്ക്കുന്നതല്ല ഇതൊന്നും എന്ന മനശാസ്ത്രപരമായ സമീപനവും എതിരാളികളെ അവഗണന കൊണ്ട് തറപറ്റിയ്ക്കുന്ന മൂരാച്ചിത്തരവും ആവോളം കയ്യിലണ്ട്.

എന്നാല്‍ രജിത്തിന്റെ തന്നെ നിലനില്‍പിനായി എതിരാളികള്‍ക്ക് കളികള്‍ക്കിടെ നീട്ടുന്ന സഹായ ഹസ്തവും അദ്ദേഹത്തിന് വിജയിക്കാനായി കളിയ്ക്കുന്ന കളിയാണ് എന്ന് ആര്‍ക്കും മനസ്സിലാകുന്നതേയില്ല.

ഫുക്രുവിനെകൊണ്ട് അദ്ദേഹത്തിന്റെ തലമുടി ഡൈ ചെയ്യിപ്പിച്ചത് പ്രേക്ഷകര്‍ അദ്ദേഹത്തിന്റെ നയതന്ത്രഞ്ജതയെ അംഗീകരിയ്ക്കുന്നതൊപ്പം ഫുക്രുവിനും കൈയടിയ്ക്കുന്നു.രജിത്തിന്റെ വിശാലമുന്നണി, അഭിരാമിയും അമൃതയും ഒക്കെ ചേര്‍ന്ന് സജീവമാക്കുന്നത് കണ്ട് പ്രേക്ഷകര്‍ വിസ്മയഭരിതരാവുന്നു.

rajith bigboss
Advertisment