Advertisment

രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു, ഡോ.പി സരിൻ അനുസ്മരണ പ്രഭാക്ഷണം നടത്തി.

author-image
admin
New Update

വണ്ടൂർ: വണ്ടൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായി രുന്ന രാജീവ് ഗാന്ധിയുടെ 30-ാം രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ.പി സരിൻ ഓൺലൈൻ യോഗം ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ദീർഘവീക്ഷണമുള്ള രാജീവ് ഗാന്ധിയുടെ തീരുമാനങ്ങളാണ് പുതിയ നൂറ്റാണ്ടിൽ ഇന്ത്യയെ ആഗോളതലത്തിൽ നിർണ്ണായക സാന്നിദ്ധ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യരംഗത്ത് പോലും രാജ്യം നേരിടുന്ന പ്രതിസന്ധി സമയത്ത് ധീരനായ രാജീവിൻ്റെ അഭാവം രാജ്യത്തിന് ബോധ്യപ്പെടുന്നതായും ഡോ.പി സരിൻ കൂട്ടിച്ചേർത്തു.

മണ്ഡലം പ്രസിഡണ്ട് മുരളി കാപ്പിൽ അധ്യക്ഷത വഹിച്ചു. ഒഐസിസി ജിദ്ദ പ്രസിഡണ്ട്  കെ ടി എ മുനീർ, കെ എസ് എസ് പി എ ജില്ലാ പ്രസിഡണ്ട് ടി വിനയ ദാസ് , പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി വി എം നാണി, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സി രവിദാസ് , യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി നൗഫൽ പാറക്കുളം, മണ്ഡലം കോൺഗ്രസ് സെക്രട്ടറിമാരായ ശരീഫ് തുറക്കൽ, സി മുജീബ് എന്നിവർ പ്രസംഗിച്ചു.

Advertisment