Advertisment

തമിഴ് സംവിധായകന്‍ രാജ്കപൂറിന്‍റെ മകന്‍ ഷാരൂഖ് കപൂര്‍ ശ്വാസ തടസ്സത്തെ തുടര്‍ന്ന് അന്തരിച്ചു

author-image
ഫിലിം ഡസ്ക്
New Update

തമിഴ് സംവിധായകന്‍ രാജ്കപൂറിന്‍റെ മകന്‍ ഷാരൂഖ് കപൂര്‍ (23) അന്തരിച്ചു. മെക്കയില്‍ വച്ച്‌ ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്‌. അമ്മ സജീല കപൂറിനൊപ്പം തീര്‍ഥയാത്ര പോയതായിരുന്നു ഷാരൂഖ്.

Advertisment

publive-image

സംവിധായകന്‍റെ മകന്‍റെ മരണം തമിഴകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. മൃതദേഹം ചെന്നൈയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. പഠനം പൂര്‍ത്തിയാക്കിയശേഷം ഷാരൂഖും സിനിമയിലെത്തണമെന്ന് രാജ്കപൂര്‍ ആഗ്രഹിച്ചിരുന്നു.

ഏറെ കാലം അസിസ്റ്റന്‍റായി പ്രവര്‍ത്തിച്ചിട്ടുള്ള രാജ് കപൂര്‍ താലാട്ടു കേക്കട്ടുമാ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധയകനാകുന്നത്. പ്രഭുവും കനകയുമായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്.

rajkapoor son death
Advertisment