കേരളത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയാണെങ്കില്‍ അതിന്റെ ഒറ്റക്കാരണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അപാകതയായിരിക്കുമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, March 9, 2021

ന്യൂഡല്‍ഹി: കേരളത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയാണെങ്കില്‍ അതിന്റെ ഒറ്റക്കാരണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അപാകതയായിരിക്കുമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി. രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ പ്രതീക്ഷ നല്‍കുന്നതാണ്. ഗ്രൂപ്പ് പാരമ്ബര്യം കെട്ടിപ്പിടിച്ചിരിക്കുകയാണെങ്കില്‍ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള അന്തിമ വട്ട ചര്‍ച്ചകള്‍ ഇന്ന് ഡല്‍ഹി തുടങ്ങി. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് മുന്നോടിയായി എച്ച്‌ കെ പാട്ടീല്‍ അധ്യക്ഷനായ സ്‌ക്രീനിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു. സ്‌ക്രീനിംഗ് കമ്മിറ്റിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിര്‍ദ്ദേശങ്ങള്‍ കൈമാറി. മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

×