Advertisment

രാജ് മോഹൻ ഉണ്ണിത്താൻ വീണ്ടും സിനിമയിലേക്ക് ; മുഖ്യമന്ത്രി ഒന്നുമല്ലെങ്കിലും ഇത്തവണ വെള്ളിത്തിരയിലെത്തുന്നത് പ്രധാനപ്പെട്ട വേഷത്തിലാകുമെന്ന് ഉണ്ണിത്താൻ

author-image
ഫിലിം ഡസ്ക്
New Update

കൊല്ലം: കാസര്‍കോട്ടു നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട രാജ് മോഹൻ ഉണ്ണിത്താൻ വീണ്ടും സിനിമയിലേക്ക്. ഇത് വരെ വലുതും ചെറുതുമായ വേഷങ്ങളിൽ ഇരുപത് സിനിമയിൽ അഭിനയിച്ച രാജ്മോഹൻ ഉണ്ണിത്താൻ വലിയൊരു ഇടവേളക്ക് ശേഷമാണ് വീണ്ടും അഭിനയ ലോകത്തെത്തുന്നത്.

Advertisment

publive-image

പുതിയ സിനിമയിൽ അവസരം കിട്ടിയ കാര്യം രാജ് മോഹൻ ഉണ്ണിത്താൻ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.

മുഖ്യമന്ത്രി ഒന്നുമല്ലെങ്കിലും ഇത്തവണ വെള്ളിത്തിരയിലെത്തുന്നത് പ്രധാനപ്പെട്ട വേഷത്തിലാകുമെന്നാണ് ഉണ്ണിത്താൻ പറയുന്നത്. സിംഹം എന്ന് പേരിട്ട സിനിമയിൽ മോശമല്ലാത്ത ഒരു വേഷമാണെന്നും ഉണ്ണിത്താൻ പറയുന്നു. ബോബി സഞ്ജയ് തിരക്കഥയെഴുതുന്ന സിനിമ ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കും.

Advertisment