കാസർകോട്ടെ ജനങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത തെര‍ഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത് ; മണ്ഡലത്തിലെ 35 വർഷത്തെ ഇടത് ആധിപത്യം ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Sunday, April 21, 2019

കാസർകോട്: കാസർകോട് മണ്ഡലത്തിൽ ഇത്തവണ അട്ടിമറി ജയം നേടുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ. കാസർകോട്ടെ ജനങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത തെര‍ഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്.

മണ്ഡലത്തിലെ 35 വർഷത്തെ ഇടത് ആധിപത്യം ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

കാസർകോട്ടെ യുഡിഎഫ് പ്രവർത്തകരെല്ലാം വലിയ ആവേശത്തിലാണ്. കാസർകോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ തന്നെ കാസർകോട് പ്രകമ്പനം കൊണ്ടു. പ്രവർത്തകരുടെ ഈ ആവേശം മുഴുവൻ വോട്ടായി മാറുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പ്രത്യാശ പ്രകടിപ്പിച്ചു.

×