Advertisment

സവർക്കർ സാമൂഹിക പരിഷ്കർത്താവ്; ഗാന്ധി പറഞ്ഞിട്ടാണ് സവര്‍ക്കര്‍ മാപ്പ് പറഞ്ഞത് എന്ന് രാജ്‌നാഥ് സിങ്

New Update

publive-image

ന്യൂഡല്‍ഹി: വി ഡി സവർക്കർ സാമൂഹിക പരിഷ്കർത്താവായിരുന്നു എന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. മഹാത്മാ ഗാന്ധി പറഞ്ഞിട്ടാണ് സവർക്കർ മാപ്പ് പറഞ്ഞത്. സവർക്കറെ മോചിപ്പിക്കണമെന്ന് മഹാത്മാഗാന്ധി ആവശ്യപ്പെട്ടിരുന്നുവെന്നും രാജ്നാഥ് സിങ്ങ് പറഞ്ഞു.

ഉദയ് മഹുർക്കർ രചിച്ച വീർ സവർക്കർ: ദി മാൻ ഹു കുഡ് ഹാവ് പ്രിവന്റഡ് പാർട്ടിഷൻ എന്ന പുസ്തക പ്രകാശനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. സ്വതന്ത്ര ഭാരതത്തിന്റെ പ്രതിരോധ, നയതന്ത്ര തത്ത്വത്തില്‍ ഏറ്റവും വലിയ ദര്‍ശകനായിരുന്നു സവര്‍ക്കറെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

rajnath singh
Advertisment