Advertisment

‘നിങ്ങള്‍ ഹിന്ദു ആണെങ്കില്‍ ഹിന്ദു ആയിത്തനെ തുടരു, മുസ്‌ലിമാണെങ്കില്‍ മുസ്‌ലിമായും, കൃസ്ത്യന്‍ ആണെങ്കില്‍ കൃസ്ത്യന്‍ ആയും തുടരൂ’ ; രാജ്യത്ത് വലിയ തോതിലുള്ള മതം മാറ്റങ്ങള്‍ നടക്കുന്നത് ആശങ്കാകുലമാണെന്ന് രാജ്‌നാഥ് സിങ്ങ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : രാജ്യത്ത് വലിയ തോതിലുള്ള മതം മാറ്റങ്ങള്‍ നടക്കുന്നത് ആശങ്കാകുലമാണെന്നും ഇത്തരം പ്രവണതകള്‍ നിയന്ത്രണ വിധേയമാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയില്‍ മത പരിവര്‍ത്തന വിരുദ്ധ നിയമം ആവശ്യപ്പെടുന്നത് ഭൂരിപക്ഷ സമുദായമാണെന്നും മന്ത്രി പറഞ്ഞു.

Advertisment

‘നിങ്ങള്‍ ഹിന്ദു ആണെങ്കില്‍ ഹിന്ദു ആയിത്തനെ തുടരു, മുസ്‌ലിമാണെങ്കില്‍ മുസ്‌ലിമായും, കൃസ്ത്യന്‍ ആണെങ്കില്‍ കൃസ്ത്യന്‍ ആയും തുടരൂ’- ദല്‍ഹിയില്‍ ഒരു കൃസത്യന്‍ സംഘടന നടത്തിയ പരിപാടിയില്‍ രാജ്‌നാഥ് സിങ്ങ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

publive-image

മതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ താന്‍ മതിക്കുന്നുവെന്നും എന്നാല്‍ മതം മാറുന്നതിനു മുമ്പ് സംവാദങ്ങള്‍ ആവശ്യമാണെന്ന് മന്ത്രി പറയുന്നു. ‘ആരെങ്കിലും സ്വന്തം ഇഷ്ടപ്രകാരം മതം മാറാന്‍ തയ്യാറായതാണെങ്കില്‍ ആ തീരുമാനം ചോദ്യം ചെയ്യപ്പെടരുത്. എന്നാല്‍ വലിയ തോതിലുള്ള മതപരിവര്‍ത്തനം ഉത്കണഠയുണ്ടാക്കുന്നതാണ്’- മന്ത്രി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങള്‍ മതപരിവര്‍ത്ത വിരുദ്ധ നിയമം കൊണ്ടു വരണമെന്ന് ആവശ്യപ്പെടുമ്പോള്‍ ഇന്ത്യയിലെ ഭൂരിപക്ഷ സമുദായമാണ് മത പരിവര്‍ത്തന വിരുദ്ധനിയമം കൊണ്ട് വരണമെന്നാവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.

Advertisment