Advertisment

മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന ടോള്‍ ബൂത്ത്‌ ആക്രമിച്ച കേസ്; രാജ് താക്കറെക്ക് ജാമ്യം

New Update

മുംബൈ : മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന ( എം. എന്‍. എസ് ) പ്രവര്‍ത്തകര്‍ നവിമുംബൈയിലെ വാശിയിലുള്ള ടോള്‍ ബൂത്ത് ആക്രമിച്ച കേസില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാജ് താക്കറെക്ക് ജാമ്യം ലഭിച്ചു. നവി മുംബൈയിലെ ബേലാപുര്‍ കോടതിയാണ് ജാമ്യം നല്‍കിയത്.

Advertisment

publive-image

2014 ല്‍ വാശിയില്‍ രാജ് താക്കറെ നടത്തിയ പ്രസംഗമാണ് ആക്രമണത്തിന് കാരണമായതെന്നാണ് ആരോപണം. വാഹനങ്ങളില്‍ നിന്ന് പണം പിരിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തിയില്ലെങ്കില്‍ എം. എന്‍.എസുകാര്‍ അത് അവസാനിപ്പിക്കുമെന്നായിരുന്നു രാജിന്റെ പ്രസംഗം. പ്രസംഗത്തിനു ശേഷമാണ് ടോള്‍ബൂത്ത് ആക്രമിച്ചത്. തുടര്‍ന്ന് മറ്റിടങ്ങളിലെ ടോള്‍ ബൂത്തുകളും ആക്രമിക്കപ്പെട്ടു.

രാജ് താക്കറേക്ക് എതിരെ ആദ്യം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കോടതി പിന്നീട് അത് പിന്‍വലിച്ച്‌ ശനിയാഴ്ച നേരിട്ട് ഹാജറാകാന്‍ ആവശ്യപ്പെടുകയായിരുന്നു. ശനിയാഴ്ച ഉച്ചക്ക് 12.30 ന് രാജ് കോടതിയില്‍ ഹാജറായി.കേസില്‍ വാദം കേള്‍ക്കല്‍ മെയ് അഞ്ചിലേക്ക് മാറ്റിവെച്ചു.

rajthakkare bail application7
Advertisment