Advertisment

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ എ.കെ. ആന്റണിക്ക് അതൃപ്തി: പ്രതിഷേധച്ചൂടിനിടെ നിര്‍ണ്ണായക രാഷ്ട്രീയകാര്യസമിതി നാളെ

New Update

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിക്ക് അതൃപ്തി. രാജ്യസഭാ സീറ്റ് കൈമാറും മുമ്പ് തന്നോട് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താത്തതിലാണ് ആന്റണിക്ക് അതൃപ്തി. മുതിര്‍ന്ന മൂന്നു നേതാക്കള്‍ തീരുമാനം എടുത്ത ശേഷമാണ് ആന്റണിയെ കാര്യങ്ങള്‍ ധരിപ്പിച്ചത്. അതേസമയം പ്രതിഷേധച്ചൂടിനിടെ കെപിസിസിയുടെ നിര്‍ണ്ണായക രാഷ്ട്രീയകാര്യ സമിതി നാളെ ചേരും.

Advertisment

publive-image

ആന്റണിയുടെ അതൃപ്തി കൂടി കണക്കിലെടുത്താണ് ഹൈക്കമാന്‍ഡ് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോട് വിശദീകരണം തേടിയതെന്നാണ് സൂചന. സംസ്ഥാന കോണ്‍ഗ്രസില്‍ ഇത്ര വലിയ പൊട്ടിത്തെറി ആന്റണി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പ്രതീക്ഷിച്ചില്ല.

സംസ്ഥാന കോണ്‍ഗ്രസില്‍ പരസ്യമായി തുടരുന്ന രോഷം കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലും പ്രതിഫലിക്കും. സമിതി യോഗം മാറ്റിവെയ്ക്കണമെന്ന് നേരത്തെ ഷാനിമോള്‍ ഉസ്മാന്‍ പരസ്യമായി ആവശ്യം ഉയര്‍ത്തിയിരുന്നു. അതേസമയം നിര്‍ണ്ണായക യോഗത്തില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ല എന്നാണ് സൂചന. ആന്ധ്രപ്രദേശിലേക്ക് പോകേണ്ടതിനാല്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നേക്കും.

Advertisment