Advertisment

റാക്ക ഇസ്ലാമിക്ക് സെന്റര്‍ മൂന്നാമത് റമദാന്‍ മലയാളി സമ്മേളനം

New Update

അല്‍കോബാര്‍ ഃ സൗദി മതകാര്യ വകുപ്പിന് കീഴീല്‍ പ്രവര്‍ത്തിക്കുന്ന റാക്ക ഇസ്ലാമിക്ക് സെന്റര്‍ പരിശുദ്ധ റമദാന്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് വാര്‍ഷിക മലയാളി സമ്മേളനം മെയ് 31 വ്യാഴം രാത്രി പത്ത് മണിമുതല്‍ റാക്ക പാണ്ടക്ക് സമീപമുള്ള ഇസ്ലാമിക്ക് സെന്റര്‍ പുതിയ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുമെന്ന് ഇസ്ലാമിക്ക് സെന്‍റര്‍ മേധാവി ഷെയ്ഖ്‌ സിയാദ് അദ്ദായില്‍,ഉപമേധാവി ഇമാദ് അല്‍ഖുള്വയര്‍ മലയാള വിഭാഗം മേധാവി അബ്ദു റഹ് മാന്‍ ഫാറൂക്വി ചുങ്കത്തറ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

publive-image

സൗദിയിലെ വിവിധ ജാലിയാത്ത് പ്രബോധകന്മാരായ ശൈഖ് അബദുല്‍ ജബ്ബാര്‍ അബ്ദുല്ലാഹ് മദീനി,അബ്ദു സുബ്ഹാന്‍ സ്വലാഹി പറവണ്ണ,മുബാറക്ക് മദീനി എന്നിവര്‍ സംബന്ധിക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി ബുക്ക് ഫെയര്‍,കൗണ്‍സിലിംഗ് സെന്റര്‍ ,കളിച്ചങ്ങാടം ബാലസമ്മേളനം,വനിതാ സമ്മേളനം,പൊതുസമ്മേളനം തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും.സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി http://bit.do/efYKj

എന്ന ലിങ്കില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സൗകര്യമുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് 055 8311 850,055 7132 021 എന്നീ നമ്പറുകളില്‍ വിളിക്കാമെന്നും സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു

Advertisment