Advertisment

വ്യോമയാന സുരക്ഷാ വിഭാഗം തലവനായി രാകേഷ് അസ്താന ചുമതലയേറ്റു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: മുന്‍ സിബി‌ഐ സ്പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയെ വ്യോമയാന സുരക്ഷാ വിഭാഗം (ബിസിഎഎസ്) ഡയറക്ടര്‍ ജനറലായി നിയമിച്ചു.

Advertisment

publive-image

മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് വെള്ളിയാഴ്ചരാകേഷ് അസ്താനയെ കേന്ദ്ര സര്‍ക്കാര്‍ ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പദവിയിലേക്ക് അസ്താനയെ നിയമിക്കുന്നത്. താല്‍ക്കാലിക നിയമനമാണ്.

കാബിനറ്റ് സെലക്ഷന്‍ കമ്മിറ്റിയുടെതാണ് തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ തന്നെ ചുമതലകളില്‍ നിന്ന് മാറ്റിയതിനെതിരെ അസ്താന ഹര്‍ജി നല്‍കിയിരുന്നെങ്കിലും ഡല്‍ഹി ഹൈക്കോടതി അത് തള്ളി.

കൂടാതെ അസ്താനക്കെതിരെയുള്ള പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി സിബിഐയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അസ്താനയെ സിബിഐയില്‍ നിന്ന് മാറ്റിയുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവ്.

അസ്താന ഉള്‍പ്പടെ നാല് ഉദ്യോഗസ്ഥരെയാണ് സിബിഐയില്‍ നിന്ന് ‍മാറ്റിയത്. കൈക്കൂലി കേസില്‍ രാകേഷ് അസ്താനയ്ക്കെതിരെ തെളിവുകള്‍ ഉണ്ടെന്ന് സിബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. എഫ്‌ഐആര്‍ റദ്ദാക്കാനാവില്ലെന്ന് സിബിഐ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Advertisment