Advertisment

പാക് പതാക മാറിലണിഞ്ഞ് ബോളിവുഡ് നടി... പാകിസ്താനിലേക്ക് ടിക്കറ്റെടുത്ത് തരാമെന്ന് ആരാധകര്‍

New Update

വിവാദങ്ങളുടെ കൂടപ്പിറപ്പായ രാഖി സാവന്താണ് പുതിയ വിവാദത്തിലെ നായിക. പാക് പതാക മാറിലണിഞ്ഞ് നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ രാഖി പങ്കുവച്ചതാണ് സംഭവങ്ങളുടെ തുടക്കം.

Advertisment

publive-image

രാഖി സാവന്തിന്‍റെ പുതിയ സിനിമയായ 'ദാര 370'ന്‍റെ കോസ്റ്റ്യൂം അണിഞ്ഞു നില്‍ക്കുന്ന ചിത്രമാണ് രാഖി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. പാക് പതാകയ്ക്ക് പോസ് ചെയ്തിരിക്കുന്ന ചിത്രത്തോടൊപ്പം 'ഐ ലവ് മൈ ഇന്ത്യ, പക്ഷേ പുതിയ സിനിമയ്ക്കായുള്ള വേഷമാണിത് ' എന്ന താരം കുറിച്ചിരുന്നു. ഈ പോസ്റ്റാണ് താരത്തിന്‍റെ ആരാധകരെ ചൊടിപ്പിച്ചത്.

രാഖിയുടെ പോസ്റ്റിന് താ‍ഴെ നിരവധിയാളുകളാണ് പ്രതിഷേധവുമായെത്തിയത്. താരത്തിന് പാകിസ്താനിലേക്ക് ടിക്കറ്റ് എടുത്ത് നല്‍കാമെന്നും താരത്തിന് ഇനി പാക് പൗരത്വം ലഭിക്കാന്‍ എളുപ്പമാണെന്നുമെല്ലാം ആരാധകര്‍ കമന്‍റ് ചെയ്തു. ചിലര്‍ രാ‍ഖിയെ 'രാഖി പാകിസ്ഥാനി സാവന്ത്' എന്നും വിശേഷിപ്പിച്ചു.

അണ്‍ഫോളോ ചെയ്ത് പോകുമെന്ന് വരെ ആരാധകര്‍ ഭീഷണിപ്പെടുത്തി. സംഗതി കെെവിട്ടു പോകുമെന്നായപ്പോള്‍ വിശദീകരണവുമായി രാഖി തന്നെ നേരിട്ടെത്തി.

തന്റെ പുതിയ ചിത്രത്തിലെ വേഷമാണെന്നും ചിത്രത്തില്‍ താന്‍ പാകിസ്ഥാനി പെണ്‍കുട്ടിയുടെ വേഷത്തിലാണ് എത്തുന്നതെന്നും പാകിസ്ഥാനിലെ ആളുകള്‍ എല്ലാവരും മോശക്കാരല്ലെന്നും തനിക്ക് അവരോട് സ്‌നേഹമുണ്ടെന്നും രാഖി സാവന്ത് പറഞ്ഞു.

വളരെ കുറച്ച്‌ ആളുകളാണ് ജിഹാദികളായി പ്രശ്‌നമുണ്ടാക്കാന്‍ നടക്കുന്നതെന്നും രാഖി പറഞ്ഞു. ഇനി ഇതുപോലെ കോലം കെട്ടരുതെന്നാണ് ആരാധകര്‍ രാഖിക്ക് താക്കീതായി കമന്റ് ചെയ്തിരിക്കുന്നത്.

Advertisment