Advertisment

പാക് പതാകയേന്തി നടി രാഖി സാവന്ത്: ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം വിവാദത്തില്‍

New Update

മും​ബൈ: എപ്പോഴും ഓരോരോ കാര്യങ്ങളില്‍ വി​വാ​ദത്തില്‍ പെടാറുണ്ട് ബോ​ളി​വു​ഡ് ന​ടി​ രാ​ഖി സാ​വ​ന്ത്. ഇപ്പോള്‍ പാ​കി​സ്ഥാ​ന്‍ ദേ​ശീ​യ പ​താ​ക​യേ​ന്തി നി​ല്‍​ക്കു​ന്ന ചി​ത്ര​ങ്ങ​ളു​മാ​യാ​ണ് താ​രം വീ​ണ്ടും വിവാദത്തില്‍ പെട്ടിരിക്കുന്നത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂടെയാണ് തന്റെ ചി​ത്ര​ങ്ങ​ള്‍ താരം പോ​സ്റ്റ് ചെ​യ്ത​ത്. തുടര്‍ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വലിയ പ്രതിഷേധമാണ് താരം നേ​രി​ടു​ന്ന​ത്.

Advertisment

publive-image

സം​ഭ​വം വി​വാ​ദ​മാ​യതിനെ തുടര്‍ന്ന് വി​ശ​ദീ​ക​ര​ണ​വു​മാ​യി രാ​ഖി നേ​രിട്ടെത്തി. 'ധ​ര 370' എ​ന്ന ചി​ത്ര​ത്തി​ല്‍ നി​ന്നു​ള്ള ദൃ​ശ്യ​മാ​ണി​ത്. കാ​ഷ്മീ​രി​ലെ പ​ണ്ഡി​റ്റു​ക​ളു​ടെ ക​ഥ പ​റ​യു​ന്ന സി​നി​മ​യി​ല്‍ പാ​കിസ്ഥാ​നി പെ​ണ്‍​കു​ട്ടി​യാ​യാ​ണ് താ​ന്‍ അ​ഭി​ന​യി​ക്കു​ന്ന​തെ​ന്നും രാ​ഖി വി​ശ​ദീ​ക​രി​ച്ചു.

Advertisment