Advertisment

'ലോകത്തെ ഏറ്റവും നല്ല സഹോദരന്‍'; രക്ഷാബന്ധന്‍ ദിനത്തില്‍ രാഹുല്‍ഗാന്ധിയ്ക്ക് രക്ഷാബന്ധന്‍ കെട്ടി പ്രിയങ്ക

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: രക്ഷാബന്ധന്‍ ദിനത്തില്‍ തന്റെ സഹോദരനോടുള്ള സ്നേഹം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. രാഹുല്‍ഗാന്ധിക്ക് രക്ഷാബാന്ധന്‍ കെട്ടിയാണ് പ്രിയങ്ക തന്റെ മൂത്ത സഹോദരനോടുള്ള സ്‌നേഹം ഒരിക്കലൂടെ പ്രകടിപ്പിച്ചത്.

Advertisment

publive-image

സഹോദര ബന്ധത്തിന്റെ പ്രതീകമായി കരുതുന്ന രക്ഷാബന്ധന്‍ ദിനത്തില്‍ രാഹുല്‍ ഗാന്ധിയോടൊപ്പമുള്ള ബാല്യകാല ചിത്രം പ്രിയങ്ക ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തു.

ലോകത്തിലെ ഏറ്റവും നല്ല സഹോദരന്‍ എന്ന അടിക്കുറിപ്പോടെയാണ ബാല്യകാല ചിത്രം പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്. ബാല്യകാലം മുതലുള്ള കാര്യങ്ങള്‍ക്ക് മാറ്റമുണ്ടാവില്ല എന്നും പ്രിയങ്ക കുറിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ വേളയില്‍ ലഖ്‌നോ വിമാനത്താവളത്തില്‍വച്ച്‌ ഇരുവരും പരസ്പരം കണ്ടപ്പോഴുണ്ടായിരുന്ന സ്‌നേഹപ്രകടനവും ഏറെ ചര്‍ച്ചയായിരുന്നു. രണ്ട് വ്യത്യസ്ത യോഗങ്ങളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും അന്ന്. പ്രിയങ്കയെ ചേര്‍ത്തുപിടിച്ച രാഹുല്‍ വിഡിയോ ചിത്രീകരിക്കുകയും അതു ട്വിറ്ററില്‍ പങ്കുവയ്ക്കുകയുമായിരുന്നു.

priyanka gandhi
Advertisment