Advertisment

രാജമല മണ്ണിടിച്ചിൽ; 15 മൃതദേഹങ്ങള്‍ കിട്ടി, 56 പേര്‍ക്കായി തിരച്ചില്‍ 

New Update

മൂന്നാർ: രാജമലയിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 4 ലൈൻ ലയങ്ങൾ മണ്ണിനടിയിൽ. ലയത്തിൽ ആകെ ഉണ്ടായിരുന്നത് 78 പേരാണ്‌. 12 പേർ പരുക്കുകളോടെ രക്ഷപ്പെട്ടു. 15 പേരുടെ മൃതശരീരങ്ങൾ കിട്ടി.

Advertisment

publive-image

ഗാന്ധിരാജ് (48), ശിവകാമി (38), വിശാൽ (12), രാമലക്ഷ്മി (40), മുരുകൻ (46), മയിൽ സ്വാമി (48), കണ്ണൻ (40), അണ്ണാദുരൈ (44), രാജേശ്വരി (43) തുടങ്ങിയവരാണു മരിച്ചത്. രക്ഷപ്പെട്ട 12 പേരിൽ 4 പേരെ മൂന്നാർ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു സ്ത്രീ ഐസിയുവിലാണ്.

56 പേർക്കായി തിരച്ചിലിൽ തുടരുന്നു. പെട്ടിമുടി ലയത്തിന്റെ 2 കിലോമീറ്റർ അകലെയുള്ള മലയിലെ ഉരുൾപൊട്ടലാണ് ദുരന്തം വിതച്ചത്. 3 കിലോമീറ്റർ പരിധിയിൽ കല്ലുചെളിയും നിറഞ്ഞു. എൻഡിആർഎഫ് സംഘം ഏലപ്പാറയിൽനിന്നു രാജമലയിലേക്കു തിരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്.

land slide ralamala landslide
Advertisment