Advertisment

എ​ത്യോ​പ്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യെ അ​നു​കൂ​ലി​ച്ച റാ​ലിയ്ക്കു നേ​രെ അ​ജ്ഞാ​ത സംഘത്തിന്‍റെ ബോ​ബാ​ക്ര​മ​ണം; 29 പേ​ര്‍​ക്ക് പ​രി​ക്ക്

New Update

ആ​ഡി​സ് അ​ബാ​ബ: എ​ത്യോ​പ്യ​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി അ​ബി അ​ഹ​മ്മ​ദി​ന്‍റെ അ​നു​കൂ​ലി​ക​ള്‍ ന​ട​ത്തി​യ റാ​ലി​ക്കു നേ​രെ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ല്‍ 29 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. അം​ബോ ന​ഗ​ര​ത്തി​ല്‍ ന​ട​ത്തി​യ റാ​ലി​ക്കു നേ​രെ​യാ​ണ് അ​ജ്ഞാ​ത​ര്‍ ബോം​ബാ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Advertisment

publive-image

പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​യാ​യ ഒ​റോ​മോ ലി​ബ​റേ​ഷ​ന്‍ ഫ്ര​ണ്ടാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് ദേ​ശീ​യ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. അ​തേ​സ​മ​യം ആ​ളു​ക​ള്‍​ക്കേ​റ്റ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് പോ​ലീ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ 29ല്‍ 28 ​പേ​രും വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തെ​ന്നാ​ണ് സ്ഥി​രീ​ക​രി​ക്കാ​ത്ത വി​വ​ര​ങ്ങ​ള്‍‌.

ഈ ​വ​ര്‍​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ടാ​ണ് അ​ബി അ​നു​കൂ​ലി​ക​ള്‍ റാ​ലി സം​ഘ​ടി​പ്പി​ച്ച​തെ​ന്നാ​ണ് വി​വ​രം.

rally bomb attack
Advertisment