Advertisment

നമ്മള്‍ വിചാരിച്ചാല്‍ ഒരു സല്‍മയെ തട്ടിയെടുക്കാനാകില്ലേ? മുസ്‌ലിംകള്‍ കൊല്ലപ്പെടുമ്പോള്‍ അവര്‍ രാം രാം എന്ന് അലറി വിളിച്ചോളും’; ഇത്തരത്തില്‍ വര്‍ഗ്ഗീയ വിഷം വിതയ്ക്കുന്ന ഒരാള്‍ക്ക് ജാമ്യം അനുവദിക്കാന്‍ പാടില്ല; ഒരവസരം കിട്ടിയാല്‍ ഇത്തരക്കാര്‍ പാവങ്ങളെ കൂട്ടക്കൊല ചെയ്യാന്‍ പോലും മടിക്കില്ല; ' ഗോഡ്‌സേ രണ്ടാമന്‍ ' രാം ഭക്ത്‌ഗോപാലിന് ജാമ്യം നല്‍കാനാകില്ലെന്ന് ഗുഡ്ഗാവ് കോടതി

New Update

ഡല്‍ഹി: മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോകാന്‍ ആഹ്വാനം നടത്തുന്ന 'ഗോഡ്‌സേ രണ്ടാമന്‍' രാം ഭക്ത്‌ഗോപാലിന് ജാമ്യം നല്‍കാനാകില്ലെന്ന് ഡല്‍ഹിയിലെ ഗുഡ്ഗാവ് കോടതി. ഇത്തരത്തില്‍ വര്‍ഗ്ഗീയ വിഷം വിതയ്ക്കുന്ന ഒരാള്‍ക്ക് ജാമ്യം അനുവദിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.

Advertisment

publive-image

‘ഇത്തരത്തിലുള്ള വിദ്വേഷ പ്രസംഗങ്ങളെയും പ്രചരണങ്ങളേയും എതിര്‍ത്തുകൊണ്ട് മുന്നോട്ടു പോകാന്‍ ഇന്ത്യന്‍ സമൂഹം തയ്യാറാകണം. ഒരവസരം കിട്ടിയാല്‍ ഇത്തരക്കാര്‍ പാവങ്ങളെ കൂട്ടക്കൊല ചെയ്യാന്‍ പോലും മടിക്കില്ല.

ഒരു നിഷ്‌കളങ്കനെ പോലെയാണ് ഇയാള്‍ ഇപ്പോള്‍ കോടതിക്ക് മുമ്പില്‍ നില്‍ക്കുന്നത്. എന്നാല്‍ ഇയാള്‍ നിസ്സാരക്കാരനല്ല. വിദ്വേഷം വെച്ച് ഭയരഹിതനായി എന്തും ചെയ്യാനുള്ള മനോഭാവമാണ് ഇയാള്‍ക്കുള്ളത്’ രാം ഭക്ത്‌ഗോപാലിന്റെ ജാമ്യം നിഷേധിച്ചുകൊണ്ട് കോടതി പറഞ്ഞു.

‘നമ്മള്‍ വിചാരിച്ചാല്‍ ഒരു സല്‍മയെ തട്ടിയെടുക്കാനാകില്ലേ എന്ന് ചോദിച്ച രാം ഭക്ത്‌ഗോപാല്‍ മുസ്‌ലിംകള്‍ കൊല്ലപ്പെടുമ്പോള്‍ അവര്‍ രാം രാം എന്ന് അലറി വിളിച്ചോളും’, എന്നായിരുന്നു ജൂലൈ നാലിന് ഗുരുഗ്രാമിനടുത്ത് നടന്ന മഹാപഞ്ചായത്തില്‍ നടത്തിയ പ്രസംഗത്തിലെ വിദ്വേഷ പരാമര്‍ശം.

court
Advertisment