Advertisment

‘കുംഭമേളക്ക് ശേഷം ആന്ധ്രാപ്രദേശും’; ഇന്ത്യ കൂട്ട ആത്മഹത്യക്ക് ഒരുങ്ങുകയാണെന്ന് രാം ഗോപാല്‍ വര്‍മ്മ !

New Update

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കുംഭമേള നടത്തിയതില്‍ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കുംഭമേളക്ക് പുറമെ ആന്ധ്രാ പ്രദേശിലെ ഉഗാഡൈ എന്ന ആഘോഷത്തിന്റെ ഭാഗമായി നടന്ന പിടാകല വാറില്‍ സമൂഹമാധ്യമം പാലിക്കാതെ ആയിരക്കണക്കിന് ജനങ്ങളാണ് ഒത്തുചേര്‍ന്നത്.

Advertisment

publive-image

ഇതില്‍ വിമര്‍ശനം അറിയിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിമര്‍ശനം അറിയിച്ചത്.

‘കുംഭമേളക്ക് ശേഷം ഇപ്പോള്‍ ആന്ധ്രാ പ്രദേശും. ഇന്ത്യ കൂട്ട ആത്മഹത്യക്ക് ഒരുങ്ങുകയാണെന്നാണ് എനിക്ക് തോന്നുന്നത്’

ആന്ധ്ര പ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലാണ് കൊവിഡ് മാനദണ്ഡങ്ങള്‍ തെറ്റിച്ച് ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടിയത്. കൈരുപ്പള്ള ഗ്രാമത്തില്‍ മാസ്‌ക്ക് പോലും ധരിക്കാതെയാണ് ആയിരക്കണക്കിന് ആളുകള്‍ ഉഗാഡൈ എന്ന പുതുവര്‍ഷ ആഘോഷത്തില്‍ പങ്കെടുത്തത്.

പരസ്പരം ഉണങ്ങിയ ചാണകത്തിന്റെ കഷ്ണങ്ങള്‍ എറിയുക എന്നതാണ് ആഘോഷം. കഴിഞ്ഞ ഒരാഴ്ച്ചയായി ആന്ധ്ര പ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരുകയാണ്. ബുദ്ധനാഴ്ച്ച 4220 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്.

ram gopal varma
Advertisment