Advertisment

തോല്‍ക്കുമെന്ന് താങ്കള്‍ക്ക് തന്നെ ഉറപ്പുണ്ടെങ്കില്‍ ചന്ദ്രനെ പിടിച്ചുകൊടുക്കുമെന്ന് വരെ വാഗ്ദാനമായി നല്‍കാം ; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: അധികാരത്തില്‍ തിരിച്ചെത്തിയാല്‍ രാജ്യത്തെ പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടില്‍ പ്രതിവര്‍ഷം 72000 രൂപ ഉറപ്പാക്കുന്ന മിനിമം വരുമാനം പദ്ധതി വാഗ്ദാനം ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി. തോല്‍ക്കുമെന്ന് താങ്കള്‍ക്ക് തന്നെ ഉറപ്പുണ്ടെങ്കില്‍ ചന്ദ്രനെ പിടിച്ചുകൊടുക്കുമെന്ന് വരെ വാഗ്ദാനമായി നല്‍കാമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് ട്വിറ്ററില്‍ കുറിച്ചു.

Advertisment

publive-image

തോല്‍ക്കുമെന്ന് താങ്കള്‍ക്ക് തന്നെ ഉറപ്പുണ്ടെങ്കില്‍ ചന്ദ്രനെ വരെ വാഗ്ദാനമായി നല്‍കാം. ഇതെല്ലാം ആരാണ് ഗൗരവത്തോടെ എടുക്കുന്നത്. നിലവില്‍തന്നെ  കേന്ദ്രസര്‍ക്കാരിന്റെ നിരവധി ക്ഷേമപദ്ധതികളിലായി ദരിദ്രജനവിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യം ലഭിക്കുന്നുണ്ട്.

ഈ ജനക്ഷേമ പദ്ധതികള്‍ക്ക് പുറമേ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാനാണോ ഒരുങ്ങുന്നതെന്ന് രാം മാധവ് ചോദിച്ചു. അതോ നിലവിലെ പദ്ധതികളെയെല്ലാം ഏകോപിപ്പിക്കാനുളള ശ്രമത്തിലാണോ എന്നും രാം മാധവ് ട്വിറ്ററിലുടെ ആരാഞ്ഞു.

ഇന്ന് വാര്‍ത്താസമ്മേളനം നടത്തിയാണ് രാഹുല്‍ ഗാന്ധി ദരിദ്രജനവിഭാഗങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന പദ്ധതി വാഗ്ദാനം ചെയ്തത്. ജനസംഖ്യയുടെ 20 ശതമാനത്തിന് ഈ പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞു. മിനിമം വരുമാന പദ്ധതി കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും രാഹുല്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് രാഹുലിനെ വിമര്‍ശിച്ച് രാം മാധവ് രംഗത്തുവന്നത്.

 

Advertisment