Advertisment

കര്‍ണാടകയില്‍ രണ്ടു ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബി.ജെ.പി നേതാവ് റാം ഷിന്‍ഡേ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

കര്‍ണാടക : കര്‍ണാടകയില്‍ രണ്ടു ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബി.ജെ.പി നേതാവ് റാം ഷിന്‍ഡേ. കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിക്ക് ഭൂരിപക്ഷമില്ല. കര്‍ണാടകയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചിട്ടും ജെ.ഡി.എസ് കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുകയാണുണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisment

publive-image

കര്‍ണാടകയില്‍ ബി.ജെ.പി കുതിരക്കച്ചവടത്തിനു ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടയിലാണ് ഷിന്‍ഡേയുടെ പ്രതികരണം. കര്‍ണാടകയിലെ രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുകയാണ്.

എം.എല്‍.എമാരായ എച്ച്. നാഗേഷ്, ആര്‍. ശങ്കര്‍ എന്നിവരാണ് പിന്തുണ പിന്‍വലിച്ചത്. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി എല്ലാ അര്‍ത്ഥത്തിലും പരാജയമാണെന്നും അതിനാലാണ് ഞങ്ങള്‍ പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് ആര്‍ ശങ്കര്‍ പറഞ്ഞു. സഖ്യകക്ഷികള്‍ തമ്മില്‍ വലിയ ധാരണയൊന്നുമില്ലാത്തതിനാലാണ് പിന്തുണ പിന്‍വലിച്ചതെന്നാണ് നാഗേഷ് പറയുന്നത്. സുസ്ഥിരമായ സര്‍ക്കാറിനുവേണ്ടി ബി.ജെ.പിക്കൊപ്പം പോകാന്‍ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയിലെ 224 അംഗ സഭയില്‍ 80 കോണ്‍ഗ്രസ് എം.എല്‍.എമാരും 37 ജെ.ഡി.എസ് എം.എല്‍.എമാരും ഒരു ബി.എസ്.പി എം.എല്‍.എയും രണ്ട് സ്വതന്ത്രരും ചേര്‍ന്ന് രൂപപ്പെട്ട സഖ്യമാണ് ഭരിക്കുന്നത്. 104 എം.എല്‍.എമാരാണ് ബി.ജെ.പിക്കുള്ളത്. ബി.ജെ.പിക്ക് കേവലഭൂരിപക്ഷം ലഭിക്കണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 14 എം.എല്‍.എമാരുടെ കൂടി പിന്തുണ വേണം.

Advertisment