Advertisment

രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന സ്വീകരിക്കുന്ന ക്യാംപെയിൻ അവസാനിച്ചു; ലഭിച്ചത് 2000 കോടിയിലധികം രൂപ !

New Update

ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന സ്വീകരിക്കുന്ന ക്യാംപെയിൻ അവസാനിച്ചു. 2,000 കോടിയിലധികം രൂപ ഇതിനോടകം ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എണ്ണിത്തിട്ടപ്പെടുത്താൻ ഇനിയും ബാക്കിയുണ്ടെന്നും അതും കൂടി കഴിയുമ്പോൾ ലഭിച്ച തുകയുടെ കൃത്യമായ വിവരങ്ങൾ പുറത്തുവിടുമെന്നും അധികൃതർ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

Advertisment

publive-image

രാജ്യത്തെ രാഷ്ട്രീയ–സിനിമാ–വ്യവസായ മേഖലകളിലെ പ്രമുഖർ രാമക്ഷേത്ര നിർമാണത്തിന് വലിയ തുക സംഭവാന നൽകിയിരുന്നു. മുൻപ് രാമക്ഷേത്രത്തിനായി ഇനിയും വെള്ളിശിലകൾ സംഭാവന ചെയ്യരുതെന്നു വിശ്വാസികളോട് അഭ്യർഥിച്ച് ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ രംഗത്തുവന്നിരുന്നു.

ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാലായിരുന്നു ഈ അഭ്യർഥന. 39 മാസത്തിനുള്ളിൽ ക്ഷേത്രം പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്.

rama temple
Advertisment