Advertisment

ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ റമദാന്‍ കിറ്റ് വിതരണത്തിന് തുടക്കമായി.

author-image
admin
New Update

റിയാദ് :സൗദിയിലും മറ്റു ജി സി സി രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന ജീവകാരുന്ന്യ സംഘടനയായ ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ (ജി എം എഫ്) കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് നിരവധി പ്രവര്‍ത്തനങ്ങ ളാണ് കാഴ്ചവെച്ചത്.

Advertisment

publive-image

പുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി റമദാന്‍ ദിനത്തിലെ കിറ്റ് വിതരണത്തിന് റിയാദിലെ ജനദ്രിയയില്‍ തുടക്കമായി മരുഭൂമിയിൽ ആടിനെയും ഒട്ടകത്തെയും മേക്കുന്ന് ഇടയന്മാർക്കിടയി ലാണ് കിറ്റുകള്‍ വിതരണം നടത്തിയത് അഞ്ചു കിലോ അരിയും എണ്ണയും തേയില, പഞ്ചസാര ഉള്‍പ്പടെയുള്ള പലവെന്ജനങ്ങള്‍ അടങ്ങുന്ന കിറ്റുകളാണ് മരുഭുമിയില്‍ ഓടുന്ന വാഹനങ്ങളില്‍ എത്തിച്ചു നല്‍കിയത്.

publive-image

 

റിയാദിൽ ജനദ്രിയ മരുഭൂമിക്കുള്ളിൽ 50 കിലോമീറ്ററോളം ഉള്ളിൽചെന്ന് അവരുടെ ടെന്റുകളില്‍ എത്തിയാണ് കിറ്റുകൾ കൈമാറിയത്. അർഹതപ്പെട്ടവർക്ക് അവരുടെ കൈകളിൽ എത്തിക്കണം എന്നുള്ള ഗൾഫ് മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് കിറ്റു കള്‍ വിതരണം ചെയ്തത് വരും ദിവസങ്ങളില്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കിറ്റ് വിതരണം നടക്കുമെന്ന് നാഷണല്‍ പ്രസിഡണ്ട്‌ അബ്ദുല്‍ അസീസ്‌ പവിത്ര, ജിസിസി കോഡിനേറ്റര്‍ റാഫി പാങ്ങോട്, മീഡിയ കോഡിനേറ്റര്‍ ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ വെക്തമാക്കി.

publive-image

കിറ്റ് വിതരണത്തിന് നാഷണൽ സെക്രട്ടറി നസീർ പുന്നപ്ര .കോഡിനേറ്റർ ഇബ്രാഹിം പട്ടാമ്പി. നാഷണൽ കമ്മിറ്റി മെമ്പർ രാജു പാലക്കാട്. നാഷണൽ കമ്മിറ്റി ട്രഷറർ ഹരികൃഷ്ണൻ. ജീവകാരുണ്യ കൺവീനർ അയ്യൂബ് കരുപ്പടന്ന നാഷണൽ കമ്മറ്റി മെമ്പർ വിപിൻ കോഴിക്കോട്. മാത്യു. വിഷ്ണു ചാത്തന്നൂർ. തുടങ്ങിയവരും മരുഭൂമിയിൽ സഹായത്തിനായി ആദ്യ അവസാനം വരെയും മുഹമ്മദ് എന്നാ സുഡാനി പൗരൻ ഇടയന്മാരുടെ താവളങ്ങളിൽ എത്തിക്കുവാൻ കൂടെയുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി റമദാനില്‍ റാഫി പാങ്ങോടിന്‍റെ നേതൃത്വത്തിൽ മരുഭൂമിയിലും മറ്റു സ്ഥലങ്ങളിലും കിറ്റ് വിതരണം നടത്താറുണ്ട്.

publive-image

കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന അനേകം ആളുകള്‍ക്ക് ആശ്വാസം നൽകുവാനായി ഗൾഫ് മലയാളി ഫെഡറേഷൻ കഴിഞ്ഞിട്ടുണ്ട് റമദാൻ കാലത്തും ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കും കിറ്റ് നല്‍കുന്നുണ്ട് കേരളത്തിലും ഗൾഫ് മലയാളി ഫെഡറേഷൻ റമദാൻ കാലത്ത് കിറ്റുകൾ നൽകുവാൻ തീരുമാനിച്ചിട്ടുണ്ട് പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു നൗഷാദ് ആലത്തൂർ. ഡോക്ടർ ഹാരിസ് രാജ്. യാസിൻ കണ്ടൽ തുടങ്ങിയവരുടെ നേതൃത്വ ത്തിൽ ആയിരിക്കും കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ കിറ്റ് വിതരണം നടത്തുക.

publive-image

 

Advertisment