Advertisment

രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ ധ​ന​ശേ​ഖ​ര​ണ​ത്തി​നി​ടെ സം​ഘ​ര്‍ഷത്തില്‍ 40 പേ​ര്‍ അ​റ​സ്റ്റി​ല്‍

New Update

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ക​ച്ച്‌ ജി​ല്ല​യി​ലെ ര​ഥ​യാ​ത്ര​ക്കി​ടെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് 40ലേ​റെ പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഞാ​യ​റാ​ഴ്ച​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​ന്‍റെ ധ​ന​സ​മാ​ഹ​ര​ണ​മാ​ണ് ഘോ​ഷ യാ​ത്ര ന​ട​ത്തി​യ​ത്.

Advertisment

publive-image

ഇ​തി​നി​ടെ ര​ണ്ടു സ​മു​ദാ​യ​ങ്ങ​ള്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​കു​ക​യാ​യി​രു​ന്നു. വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റാ​ലി. മ​റ്റ് സ​മു​ദാ​യ​ത്തെ പ്ര​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി പ​ള്ളി​യു​ടെ മു​ന്‍​പി​ലെ വ​ഴി​യി​ല്‍ മ​ത​പ​ര​മാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ മു​ഴ​ക്കി​യും വാ​ളു​ക​ള്‍ വ​ടി​വാ​ളു​ക​ള്‍ തു​ട​ങ്ങി​യ​വ ഉ​യ​ര്‍​ത്തു​ക​യും തീവ​ച്ചു​മാ​യി​രു​ന്നു റാ​ലി.

അ​ക്ര​മം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി പോ​ലീ​സ് ടി​യ​ര്‍ ഗ്യാ​സ് പ്ര​യോ​ഗി​ച്ചു. അ​ക്ര​മ​ത്തി​ന് ശേ​ഷം ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തി​രു​ന്നു.

അ​ക്ര​മ​ത്തി​നി​ടെ​യാ​കാം ഇ​യാ​ള്‍ മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് കേ​സു​ക​ള്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. അ​ക്ര​മ​ത്തി​ല്‍ പോ​ലീ​സു​കാ​ര്‍​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.

ramadevatemple
Advertisment