Advertisment

രാമപുരത്തെ ബിവറേജസ് ഷോപ്പ് മാറ്റാന്‍ ലക്ഷങ്ങളുടെ വാഗ്ദാനവുമായി ബാർ ലോബി രംഗത്തെന്ന്‍ ആരോപണം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

രാമപുരം: രാമപുരം-കുത്താട്ടുകുളം റോഡ് അരുകിൽ സ്വകാര്യ ബാറിന് സമീപം പ്രവർത്തിക്കുന്ന സർക്കാർ വിദേശ മദ്യവില്പനശാല നിർത്തലാക്കുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യുന്നതിനായി ബാർ ലോബി വൻതുക വാഗ്ദാനം ചെയ്ത് രംഗത്തെത്തിയതായി ആക്ഷേപം .

സിപിഐ എം പ്രദേശികനേതൃത്വം അറിയാതെ സ്ഥലത്തെ ഒരു വനിതാ ജനപ്രതിനിധി വഴി ബാർ ഉടമകൾ ഭരണകക്ഷിയുടെ ജീല്ലാനേതൃത്വത്തെ സമീപിച്ചതായാണ് ആരോപണം ഉയരുന്നത്. എന്നാല്‍ ഭരണകക്ഷി ഈ ആവശ്യം തള്ളി കളഞ്ഞിട്ടുണ്ട്.

മുൻപ് ബാര്‍ ലോബി വില്പന ശാല മാറ്റുവാൻ ഇതേ വനിതാ നേതാവിനെയും കൂട്ടി നാട്ടിലുള്ള ഏത് ഇടപാടുകളും ഏറ്റുപിടിക്കാന്‍ സന്നദ്ധനായ ജില്ലയില്‍ നിന്നുള്ള പ്രശസ്തനായ എംഎൽഎയെ സമീപിച്ചിരുന്നു. എന്നാല്‍ കക്ഷി ബാറിന്‍റെ ലാഭവിഹിതം കമ്മീഷനായി ആവശ്യപെട്ടതോടെ ബാര്‍ ലോബി പിന്മാറി.

അതിനിടെ ഈ മദ്യവില്പനശാലയിലെ തൊഴിലാളികള്‍ വനിതാ നേതാവിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപെട്ട് അവരുടെ പാര്‍ട്ടി നേതാക്കള്‍ക്ക് കത്തും നല്‍കി . ഈ കത്തില്‍ നേതാവിനും ബാര്‍ ലോബിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്

kottayam
Advertisment