Advertisment

എസ്.പിക്കു പകരം മായാവതി ബി.ജെ.പിയുമായി കൈകോര്‍ക്കണം ; മായാവതിയെ എന്‍.ഡി.എയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : ബി.എസ്.പി നേതാവ് മായാവതിയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല. സമാജ്‌വാദി പാര്‍ട്ടിയുമായുള്ള സഖ്യം പ്രതീക്ഷിച്ച ഗുണം ചെയ്യില്ലെന്നും അതിനാല്‍ ബി.ജെ.പിയുമായി സഖ്യം വലിയ നേട്ടമാകുമെന്നും അവകാശപ്പെട്ടാണ് അത്തേവാലയുടെ ക്ഷണം.

Advertisment

‘ ബി.ജെ.പിയുടെ പിന്തുണയോടെ മായാവതി മൂന്നുതവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു. സമാജ്‌വാദി പാര്‍ട്ടിയുമായുള്ള സഖ്യം തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച ഗുണം ചെയ്യില്ലെന്ന് ബി.എസ്.പി പ്രവര്‍ത്തകര്‍ക്ക് നന്നായി അറിയാം. എസ്.പിക്കു പകരം മായാവതി ബി.ജെ.പിയുമായി കൈകോര്‍ക്കണം.’ അദ്ദേഹം പറഞ്ഞു.

publive-image

അഖിലേഷ് യാദവിന്റെ പാര്‍ട്ടിയുമായുള്ള ആഭ്യന്തര സംഘര്‍ഷങ്ങള്‍ കാരണം സഖ്യം അധികകാലം നീണ്ടുപോകില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു. സഖ്യത്തില്‍ എസ്.പി- ബി.എസ്.പി പ്രവര്‍ത്തകര്‍ അതൃപ്തരാണെന്നാണ് യു.പിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാവുന്നത്.’ എന്നും അത്തേവാല പറയുന്നു.

മായാവതിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ബി.ജെ.പി എം.എല്‍.എ സാധന സിങ്ങിന്റെ പരാമര്‍ശത്തേയും അത്തേവാല അപലപിച്ചു. എന്‍.ഡി.എ സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവാണ് രാംദാസ് അത്തേവാല.

Advertisment