Advertisment

ഏത് ആശുപത്രികളിലാണ് ഗവേഷണം നടത്തിയത്, ഇത്തരമൊരു പരീക്ഷണം നടത്താന്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ എത്തിക്സ് കമ്മിറ്റിയില്‍ നിന്ന് അംഗീകാരം നേടിയിരുന്നോ, ഇതിന് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ റജിസ്ട്രേഷന്‍ നടത്തിയോ, മരുന്ന് ഘടനയുടെ വിശദാംശങ്ങള്‍ എന്താണ്?; കൊറോണയ്ക്ക് മരുന്നു കണ്ടുപിടിച്ച രാംദേവിനോട് കേന്ദ്രം ചോദിക്കുന്നു

New Update

ഡല്‍ഹി: കോവിഡിനുള്ള മരുന്നു കണ്ടു പിടിച്ചുവെന്ന് അവകാശപ്പെടുന്ന പതഞ്ജലി ഗ്രൂപ്പിനോട് കേന്ദ്ര ആയുഷ് മന്ത്രാലയവും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും വിശദീകരണം തേടി. സര്‍ക്കാര്‍ പരിശോധിക്കുന്നത് വരെ കൊറോണ വൈറസിനുള്ള ആദ്യത്തെ ആയുര്‍വേദ മരുന്ന് വികസിപ്പിച്ചതായി പതഞ്ജലി അവകാശപ്പെടുന്ന കൊറോണില്‍ എന്ന് പേരിട്ടിരിക്കുന്ന മരുന്നിന് പരസ്യം ചെയ്യാന്‍ പാടില്ലെന്നും ആയുഷ് മന്ത്രാലയം വ്യക്തമാക്കി.

Advertisment

publive-image

ഏത് ആശുപത്രികളിലാണ് ഗവേഷണം നടത്തിയത്, ഇത്തരമൊരു പരീക്ഷണം നടത്താന്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ എത്തിക്സ് കമ്മിറ്റിയില്‍ നിന്ന് അംഗീകാരം നേടിയിരുന്നോ, ഇതിന് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ റജിസ്ട്രേഷന്‍ നടത്തിയോ, മരുന്ന് ഘടനയുടെ വിശദാംശങ്ങള്‍ എന്നിവയാണ് കേന്ദ്രം പതഞ്ജലിയോട് ചോദിച്ചത്.

ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് പതഞ്ജലിയുടെ ആസ്ഥാനം. ഏ​ഴു ദി​വ​സം കൊ​ണ്ട് കോ​വി​ഡ് രോ​ഗം ഭേ​ദ​പ്പെ​ടു​ത്തു​മെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യാണ് രാംദേവിന്റെ പ​ത​ഞ്ജ​ലി, ആ​യു​ര്‍‌​വേ​ദ മ​രു​ന്ന് പു​റ​ത്തി​റ​ക്കിയത്. ഒരാഴ്ചകൊണ്ട് 100 ശതമാനവും രോഗമുക്തി നേടാമെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. 100 രോഗികളില്‍ മരുന്ന് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കി

. അവരില്‍ 69ശതമാനവും മൂന്ന് ദിവസത്തിനുള്ളില്‍ രോഗമുക്തരായി. മതിയായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചെടുത്തതെന്ന് രാം ദേവ് പറയുന്നു, ഹരിദ്വാറിലെ ദിവ്യ ഫാര്‍മസിയും പതഞ്ജലി ആയൂര്‍വേദിക്‌സും ചേര്‍ന്നാണ് മരുന്നിന്റെ നിര്‍മാണം.

baba ramdev all news covid medicine covid drud
Advertisment