Advertisment

മുഖ്യമന്ത്രിക്ക് അല്‍പമെങ്കിലും ധാര്‍മികത അവശേഷിക്കുന്നുണ്ടെങ്കില്‍ കെ.ടി. ജലീലിനെ പുറത്താക്കണമെന്ന് രമേശ് ചെന്നിത്തല

New Update

publive-image

തിരുവനന്തപുരം: ലോകായുക്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ.ടി ജലീലിനെ മന്ത്രി സ്ഥാനത്തുനിന്ന്‌ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

നിരവധി തവണ ചട്ടങ്ങളും നിയമങ്ങളും ലംഘിക്കുകയും അഴിമതിയും സ്വജനപക്ഷപാതവും നടത്തുകയും ചെയ്ത സന്ദര്‍ഭങ്ങളിലെല്ലാം മുഖ്യമന്ത്രിയാണ് ഈ മന്ത്രിയെ സംരക്ഷിച്ചത്. മുഖ്യമന്ത്രിക്ക് അല്‍പമെങ്കിലും ധാര്‍മികത അവശേഷിക്കുന്നുണ്ടെങ്കില്‍ ഈ മന്ത്രിയെ പുറത്താക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

Advertisment