Advertisment

 പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ യഥാര്‍ത്ഥ കുറ്റവാളി പി.കെ ശ്യാമള തന്നെ ; സംഭവത്തില്‍ ഐ ജി തലത്തിലുള്ള അന്വേഷണം വേണം ,  ശ്യാമളയെ നഗരസഭ അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റണമെന്ന് ചെന്നിത്തല 

New Update

ആലപ്പുഴ: കെട്ടിടാനുമതി വൈകിപ്പിച്ചതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ യഥാര്‍ത്ഥ കുറ്റവാളി ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമള തന്നെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Advertisment

publive-image

പി.കെ ശ്യാമളയ്‌ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസ് എടുക്കണം. സംഭവത്തില്‍ ഐ ജി തലത്തിലുള്ള അന്വേഷണം വേണമെന്നും ശ്യാമളയെ നഗരസഭ അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റണമെന്നും ചെന്നിത്തല പറഞ്ഞു.

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ സി.പി.എമ്മിലെ വിഭാഗീയതയുടെ ഇരയാണെന്നും ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയെ രക്ഷിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

Advertisment