Advertisment

കോടതി വിധി എന്തായാലും മതത്തിന്റെ പേരിലുള്ള പൗരത്വ നിയമത്തെ കോൺഗ്രസ് എതിർക്കും": ജിദ്ദയിൽ നടന്ന കമ്യൂണിറ്റി ലീഡേഴ്‌സ് മീറ്റിൽ രമേശ് ചെന്നിത്തല

New Update

ജിദ്ദ: ന്യൂനപക്ഷ സംരക്ഷണത്തിൽ കോൺഗ്രസ് വിട്ടുവീഴ്ച്ച ചെയ്യില്ലെന്നും കോൺഗ്രസ് ഉള്ളിട ത്തോളം ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കുമെന്നും സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നി ത്തല. സൗദി സന്ദർശനത്തിനിടയിൽ ഓ ഐ സി സി ജിദ്ദ റീജ്യണൽ കമ്മിറ്റിയുടെ മുപ്പത്തി യാറാമത് വാർഷികത്തോടനുബന്ധിച്ച് ജിദ്ദയിലെ തൊണ്ണൂറോളം സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തിയ കമ്മ്യൂണിറ്റി ലീഡേഴ്സ് മീറ്റിൽ പ്രതിനിധികളുടെ ചോദ്യങ്ങൾക്കുത്തരം നൽകി കൊണ്ട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

Advertisment

publive-image

കോൺഗ്രസ് മതത്തിന്റെ പേരിലുള്ള പൗരത്വ നിയമത്തിന് കോൺഗ്രസ് എതിരാണെന്ന് ചെന്നി ത്തല പ്രഖ്യാപിച്ചു. "അറുപത് കൊല്ലം കോൺഗ്രസ് ഭരിച്ചപ്പോൾ ഉണ്ടാവാത്ത വിഷയമാണ് നോട്ട് നിരോധനവും, പൗരത്വബില്ലും, മുത്തലാഖും. അടുത്ത തിരെത്തെടുപ്പിന് മുമ്പ് കൂടുതൽ സംസ്ഥാന ങ്ങളിൽ ബി ജെ പി വിരുദ്ധ സഖ്യങ്ങൾ രൂപപ്പെടും. യു എ പി എ ചുമത്തിയ പാവങ്ങളുടെ വീടു കൾ പല എതിർപ്പ് അവഗണിച്ച് സന്ദർശനം നടത്തി അവർക്ക് പിന്തുണ പ്രഖ്യാപിച്ചു" അദ്ദേഹം തുടർന്നു.

"മതേതര ഐക്യത്തിന് വേണ്ടി കോൺഗ്രസ് പല സംസ്ഥാനങ്ങളിലും വിട്ട് വീഴ്ച ചെയ്തിട്ടുണ്ട്. ഡൽഹിയിൽ ജനങ്ങൾ ബി ജെ പി ഇതര വിജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥികളെ വിജയിപ്പിക്കു കയായിരുന്നു. അതിനാൽ കുറെ കോൺഗ്രസ് വോട്ടുകളും എ എ പി ക്ക് പോയി. കേരള സർക്കാ റുമായി പ്രളയം, പൗരത്വ ബില്ലിനെതിരിലുള്ള സമരം എന്നിവയിൽ കോൺഗ്രസും യു ഡി എഫും യോജിച്ചു. പക്ഷേ ഞങ്ങൾ യോഗത്തിൽ പങ്കെടുത്തതോടോപ്പം സി പി എം ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു. തുടർന്ന് ഞങ്ങളുടെ എല്ലാ എം പി മാരുടെയും ഡി.സി.സി കമ്മിറ്റിക ളുടെയും നേതൃത്വത്തിൽ ആയിരക്കണക്കിന് കിലോ മീറ്ററുകൾ ലോംഗ് മാർച്ചുകൾ സംഘടി പ്പിച്ചു. ഇപ്പോഴും സമരം തുടരുന്നു" - രമേശ് വിവരിച്ചു.

വോട്ടിങ് മെഷിൻ കള്ളത്തരങ്ങൾ തിരഞ്ഞെടുത്ത ചിലയിടങ്ങളിൽ നടന്നിട്ടുണ്ട്. പക്ഷേ അത് വ്യക്തമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. അതിലെ കള്ളത്തര സാദ്ധ്യതകൾ തെളിയിക്കാൻ വേണ്ട നടപടികൾ പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ തിരെത്തെടുപിൻ മുമ്പ് പുൽവാമ ആക്രമം ഉണ്ടായിരു ന്നില്ലെങ്കിൽ ചിത്രം വേറൊന്നാകുമായിരുന്നുവെന്നും കോൺഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു.

തിരിച്ച് പോകുന്ന പ്രവാസികൾക്ക് കഴിയുന്നത്ര സഹായം നൽകാൻ ശ്രമിക്കും. കേരളമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞപോലെ നടപ്പില്ലാത്തകാര്യങ്ങൾ ഞങ്ങൾ പറയില്ല. ഞങ്ങൾ പറ ഞ്ഞത് നടപ്പിലാക്കും. നടപ്പിലാക്കുന്നതേ പറയു. പിണറായി വിജയൻ പറഞ്ഞ 6 മാസത്തെ ശമ്പളം വെറും തട്ടിപ്പായിരുന്നു. നോർക്കയും പ്രവാസി ക്ഷേമനിധിയും രൂപീകരിച്ച് നടപ്പിലാക്കിയത് യു ആയിരുന്നു. കാലാനുസ്രതമായ മാറ്റങ്ങൾക്കുപരി കൂടുതലായി മുന്നോട്ട് പോയിട്ടില്ല" - ചെന്നി ത്തല ചൂണ്ടിക്കാട്ടി.

ഒരു കാലത്ത് യാത്രാപ്രശ്നങ്ങൾ ആയിരുന്നു വലുത്. ഇന്ന് കേരളത്തിൽ 4 അന്താരാഷ്ട്ര വിമാന ത്താവളങ്ങൾ ഉണ്ട്. പ്രവാസികളുടെ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ പ്രവാസി കമ്മീഷനെ വെച്ചത് ഞാൻ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോഴാണ്. പ്രവാസികളുടെ വിഷയങ്ങളിൽ ചുവപ്പ് നാട ഒഴിവാക്കാൻ ഓൺ ലൈൻ ലൂടെ കൂടുതൽ കാര്യങ്ങൾ ഏർപ്പെടുത്താൻ സമ്മർദ്ദം ചെലു ത്തും. ജിദ്ദ റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ അദ്ധ്യക്ഷം വഹിച്ചു.

സാകിർ ഹുസൈൻ എടവണ്ണ, അബ്ദുൽ മജീദ് നഹ, എ.പി. കുഞ്ഞാലി ഹാജി, എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി മാമദ് പൊന്നാനി സ്വാഗതവും നാഷണൽ കമ്മിറ്റി സിക്രട്ടറി നാസിമുദീൻ മണനാക്ക് നന്ദിയും പറഞ്ഞു.

Advertisment