Advertisment

ആ നന്മയുടെ വാക്ക് പാലിക്കാന്‍ ചെന്നിത്തലയെത്തി ! മൂത്ത മകന്‍റെ വിവാഹ സല്‍ക്കാര ചടങ്ങ് മാറ്റിവച്ച തുകയില്‍ നിന്നും 5 ലക്ഷം പെരിയയില്‍ കൊല്ലപ്പെട്ട ക്രുപേഷിന്റെ സഹോദരിക്ക് കൈമാറാന്‍ പ്രതിപക്ഷ നേതാവെത്തിയത് ഭാര്യക്കും മകനും മരുമകള്‍ക്കുമൊപ്പം

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

publive-image

Advertisment

കാസര്‍കോഡ് : ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ മുഹൂര്‍ത്തം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ദാരുണ കൊലപാതകത്തിന്‍റെ പേരില്‍ ഉപേക്ഷിച്ച രാഷ്ട്രീയത്തിലെ നന്മമരമായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയെ സമൂഹം വിശേഷിപ്പിച്ചത് കഴിഞ്ഞ ഫെബ്രുവരിയിലാണ്.

കാത്തിരുന്ന് നടത്തിയ മൂത്ത മകന്‍റെ വിവാഹ സല്‍ക്കാര പാര്‍ട്ടിക്കായി ആയിരകണക്കിന് സുഹൃത്തുക്കളെയും ബന്ധുക്കളെയും സഹപ്രവര്‍ത്തകരെയും ക്ഷണിച്ചു സല്‍ക്കാരത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോഴാണ് കാസർഗോഡ് പെരിയയില്‍ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ കൃപേഷ്, ശരത്ത്‌ലാൽ എന്നിവര്‍ കൊല്ലപ്പെടുന്നത്.

publive-image

മൂത്ത മകൻ ഡോ. രോഹിതിന്റെ വിവാഹം കഴിഞ്ഞു അങ്കമാലി അഡ് ലസ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ നിന്നും വധൂവരന്മാര്‍ക്കൊപ്പം ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ഈ ദുരന്ത വാര്‍ത്ത ചെന്നിത്തലയുടെ ചെവിയിലെത്തുന്നത്.

ഉടന്‍ അദ്ദേഹം മകനെയും മരുമകളെയും വീട്ടിലാക്കി പെരിയയിലേയ്ക്ക് തിരിയ്ക്കുകയായിരുന്നു. മാത്രമല്ല സ്വന്തം സഹപ്രവര്‍ത്തകര്‍ ദാരുണമായി കൊലചെയ്യപ്പെട്ട സംഭവത്തിനു ശേഷം തനിക്ക് ഇനി സ്വന്തം വീട്ടില്‍ ഒരാഘോഷം നടത്താന്‍ മനസ് വരുന്നില്ലെന്ന് അദ്ദേഹം അവിടെത്തന്നെ അടുപ്പക്കാരോട് വ്യക്തമാക്കുകയും ചെയ്തു.

ഒരച്ഛന്‍ എന്ന നിലയില്‍ അദ്ദേഹ൦ കുടുംബത്ത് നടത്തിയ ആദ്യ ആഘോഷമായിരുന്നെങ്കിലും സംസ്ഥാനത്തിന്‍റെ അങ്ങേയറ്റത്ത് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ കുടുംബത്തുണ്ടായ ദുഃഖം ഒരു പച്ചമനുഷ്യന്‍റെ വികാരത്തോടെ നെഞ്ചില്‍ സ്വീകരിക്കാനെ അദ്ദേഹത്തിനു കഴിഞ്ഞുള്ളു. രാഷ്ട്രീയത്തിന്‍റെ പേരില്‍ പലരും വിമര്‍ശിക്കുമ്പോഴും നേതാക്കളുടെ ഗണത്തില്‍ ചെന്നിത്തലയ്ക്ക് മാത്രം അവകാശപ്പെടാവുന്ന ചില നല്ല രീതികളാണത്.

publive-image

എന്നാല്‍ മകന്‍റെ വിവാഹം തികച്ചും കുടുംബപരമായ ചടങ്ങായതിനാലും നേരത്തെ നിശ്ചയിക്കപെട്ടതിനാലും അത് മാറ്റി വച്ച് മക്കളെ വേദനിപ്പിക്കരുതെന്ന ഉപദേശമായിരുന്നു മുതിര്‍ന്ന നേതാക്കള്‍ അടക്കം ചെന്നിത്തലയ്ക്ക് നല്‍കിയത്. അതിന്‍റെ പേരില്‍ ആരും വിമര്‍ശനം ഉന്നയിക്കില്ലെന്നും നേതാക്കള്‍ ഉപദേശിച്ചു.

എന്നാല്‍ തിരികെ വീട്ടിലെത്തിയ രമേശ്‌ ചെന്നിത്തല മക്കളെ വിളിച്ചിരുത്തി പെരിയയില്‍ താന്‍ കണ്ട ദുരന്തവും തന്‍റെ വേദനയും പങ്കുവച്ചപ്പോള്‍ അങ്ങനൊരു ചടങ്ങ് നമ്മളുടെ കുടുംബത്തില്‍ വേണ്ടെന്ന് ആ കുടുംബം ഒന്നായി തീരുമാനം എടുക്കുകയായിരുന്നു.

അതിനായി നീക്കിവച്ച തുകയില്‍ നിന്നും കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരി സഹോദരി കൃഷ്ണപ്രിയക്ക്‌ വിവാഹ ആവശ്യത്തിനായി 5 ലക്ഷം രൂപ നല്‍കാനും തീരുമാനിച്ചു . ഇന്ന് ഭാര്യയ്ക്കും മകനും മരുമകള്‍ക്കുമൊപ്പം പെരിയയില്‍ കൃപേഷിന്റെ വീട്ടിലെത്തി ആ തുക കൃഷ്ണപ്രിയക്ക് സമ്മാനിക്കുകയും ചെയ്തു.

തുക കൈമാറിയ കാര്യം ചെന്നിത്തല തന്‍റെ ഫേസ്ബുക്ക് പേജില്‍ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഇങ്ങനെ ;

https://www.facebook.com/163012950423886/posts/2620004361391387/

ramesh chennithala
Advertisment