Advertisment

കെ കെ രാമചന്ദ്രൻ മാസ്റ്ററുടെ നിര്യാണത്തിൽ രമേശ്‌ ചെന്നിത്തല അനുശോചിച്ചു

New Update

publive-image

Advertisment

തിരുവനന്തപുരം: മുൻ മന്ത്രി കെ കെ രാമചന്ദ്രൻ മാസ്റ്ററുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല അനുശോചിച്ചു. കെഎസ്‌യു പ്രവർത്തകനായിരുന്നു കാലം മുതൽ അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്നു.

1982ലും 87 ലും നിയമസഭയിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ കാര്യവും രമേശ്‌ ചെന്നിത്തല അനുസ്മരിച്ചു. മന്ത്രിയെന്ന നിലയിലും മികച്ച പ്രവർത്തനം കാഴ്ചവച്ച ആളായിരുന്നു അദ്ദേഹം.

വയനാട് ജില്ലാ രുപീകരണത്തെ തുടർന്ന് ജില്ലയിൽ കോൺഗ്രസ്‌ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ രാമചന്ദ്രൻ മാസ്റ്റർ വഹിച്ച പങ്ക് വലുതായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തോടെ മലബാറിലെ പ്രഗത്ഭനായ ഒരു നേതാവിനെക്കൂടി കോൺഗ്രസ്‌ പ്രസ്ഥാനത്തിന് നഷ്ടമായി എന്നും രമേശ്‌ ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

 

trivandrum news
Advertisment