New Update
Advertisment
തിരുവനന്തപുരം: 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ' എന്നുൽഘോഷിച്ച ശ്രീനാരായണഗുരുവിൻ്റെ കാലാതിവർത്തിയായ ആദർശങ്ങൾ ആധുനിക കാലസാഹചര്യങ്ങളുമായി ഇണക്കിച്ചേർക്കുന്നതിന് സ്വജീവിതം ഉഴിഞ്ഞുവെച്ച സന്യാസിശ്രേഷ്ഠനായിരുന്നു സ്വാമി പ്രകാശാനന്ദ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ശ്രീനാരായണപ്രസ്ഥാനത്തിന് നടുനായകത്വം വഹിച്ചുകൊണ്ട് സമൂഹത്തിനുവേണ്ടി അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.