പ്രളയ സമയത്ത് റദ്ദാക്കിയ ട്രെയിനുകളുടെ ടിക്കറ്റ് തുക യാത്രക്കാര്‍ക്ക് തിരിച്ച് നല്‍കണമെന്നാവിശ്യപ്പെട്ട് രമേശ് ചെന്നിത്തല പീയുഷ് ഗോയലിന് കത്ത് നല്‍കി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, September 12, 2018

തിരുവനന്തപുരം: പ്രളയ സമയത്ത് റദ്ദാക്കിയ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് അവരുടെ ടിക്കറ്റ് തുക തിരിച്ച് നല്‍കണമെന്നാവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല റെയില്‍ വേ മന്ത്രിക്ക് കത്ത് നല്‍കി. ആഗസ്ത് 15 മുതല്‍ നിരവധി ആളുകളാണ് യാത്രകള്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ഓണം- ബക്രീദ് സമയം കൂടിയായിരുന്നു അത്. അത് കൊണ്ട് കേരളത്തില്‍ നിന്ന് നിരവധി ആളുകളാണ് രാജ്യത്തങ്ങോളമിങ്ങോളം യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ടിക്കറ്റ് തുക മടക്കി നല്‍കാതിരിക്കരുതെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു

×