Advertisment

സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രതിപക്ഷ നേതാവ് ! വാക്കൗട്ട് പ്രസംഗത്തിനപ്പുറം സഭയില്‍ പ്രതിപക്ഷത്തിന്റെ എല്ലാമായി. പാര്‍ട്ടിയുടെ പ്രതിപക്ഷ നേതാവല്ല മറിച്ച് ജനങ്ങളുടെ പ്രതിനിധിയായി രമേശ് ചെന്നിത്തല മാറി. രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തിയപ്പോഴും വ്യക്തിപരമായി ആക്രമിക്കാതെ മാന്യത കാണിച്ചു. മുന്‍ഗാമികളുടെ ശൈലിവിട്ട് ഭരണപക്ഷത്തെ നിലംതൊടാനനുവദിച്ചില്ല. ബ്രുവറി മുതല്‍ സ്വര്‍ണക്കടത്ത് വരെ സര്‍ക്കാരിന്റെ കപടത തുറന്നുകാട്ടിയ പ്രതിപക്ഷ നേതാവ്. കടന്നുപോയത് രമേശ് ചെന്നിത്തലയുടെ നേതൃമികവിന്റെ അഞ്ചുവര്‍ഷം !

New Update

publive-image

Advertisment

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല. പതിനാലാം കേരള നിയമസഭയുടെ എല്ലാ സെഷനിലും മികച്ച ഇടപെടലാണ് പ്രതിപക്ഷ നേതാവ് നടത്തിയത്. സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോഴും ആവശ്യമായ കാര്യങ്ങളില്‍ സഭാതലവനായ മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തല പിന്തുണ നല്‍കിയതും ശ്രദ്ധേയമായി.

അവിശ്വാസ പ്രമേയവും സ്പീക്കര്‍ക്കെതിരായ പ്രമേയവുമൊക്കെ കൊണ്ട് ചരിത്രത്തില്‍ ഇടംപിടിച്ച 14 -ാം നിയമസഭയില്‍ മികച്ച പ്രകടനമാണ് പ്രതിപക്ഷ നേതാവ് നടത്തിയത്. വാക്കൗട്ട് പ്രസംഗത്തിനപ്പുറം സഭയില്‍ പ്രതിപക്ഷത്തിന്റെ എല്ലാ ഉത്തരവാദിത്വങ്ങളും അദ്ദേഹം ഭംഗിയായി നിറവേറ്റി. പാര്‍ട്ടിയുടെ പ്രതിപക്ഷമല്ല മറിച്ച് സര്‍ക്കാരിന്റെ വീഴ്ചകള്‍ ഒന്നൊന്നായി പറയാനാണ് രമേശ് ശ്രമിച്ചത്.

മുന്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ പ്രവര്‍ത്തന ശൈലിയായിരുന്നില്ല ഒരിക്കലും രമേശ് ചെന്നിത്തല പിന്തുടര്‍ന്നത്. പാര്‍ട്ടിയിലെ തന്റെ മുന്‍ഗാമികളായ ഉമ്മന്‍ചാണ്ടിയുടെയും എകെ ആന്റണിയുടെയും ശൈലി വിട്ട് കരുണാകരന്റെ ശൈലി കുറച്ചു കടമെടുത്തായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ആരെയും മുഖം നോക്കാതെ വിമര്‍ശിക്കുമ്പോഴും വ്യക്തിപരമായി അതു പ്രകടമാക്കാതിരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

സ്പ്രിംഗ്ലര്‍ വിവാദമടക്കം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ എത്രയെത്ര സംഭവങ്ങളാണ് പ്രതിപക്ഷ നേതാവ് പുറത്തുകൊണ്ടുവന്നത്. ബ്രുവറി വിവാദം, പമ്പ മണല്‍കടത്ത്, ഇ-മൊബിലിറ്റി പദ്ധതിയിലെ അഴിമതി, നിയമസഭാ മന്ദിരത്തിലെ അഴിമതി തുടങ്ങി നിരവധി വിഷയങ്ങളിലെ ക്രമക്കേടുകള്‍ പ്രതിപക്ഷ നേതാവ് പുറത്തറിയിച്ചു. ആദ്യം മാധ്യമങ്ങള്‍ പോലും ഏറ്റെടുക്കാന്‍ വിസമ്മതിച്ച കാര്യങ്ങള്‍ പിന്നീട് ആഴ്ചകളോളമാണ് കേരളം ചര്‍ച്ച ചെയ്തത്.

നിയമസഭയിലെ പ്രകടനത്തിലും പ്രതിപക്ഷ നേതാവ് മികച്ചു നിന്നു. അവിശ്വാസ പ്രമേയ ചര്‍ച്ച നടന്നപ്പോള്‍ പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗം അവിസ്മരണീയമായിരുന്നു. കൃത്യമായ വിമര്‍ശനം നടത്തിയപ്പോഴും ഒരിക്കല്‍ പോലും ആരുടെയെങ്കിലും കുടുംബാംഗങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല. പ്രതിപക്ഷ നേതാവിന്റെ മകനെതിരെ അടിസ്ഥാനമില്ലാത്ത വിമര്‍ശനങ്ങളുയര്‍ന്നപ്പോഴും അദ്ദേഹം അതിനെയൊക്കെ പുഞ്ചിരിച്ചു തള്ളി.

രമേശ് ചെന്നിത്തലയെ ചൊടിപ്പിച്ച ചില പരാമര്‍ശങ്ങളും പോയവര്‍ഷത്തിലുണ്ടായി. അദ്ദേഹം ബിജെപിയിലേക്ക് പോകുമെന്നും അദ്ദേഹത്തിന്റെ പിതാവിനെയടക്കം ചില വിവാദങ്ങളിലേക്ക് വലിച്ചിഴച്ചപ്പോള്‍ അദ്ദഹം രൂക്ഷമായാണ് പ്രതികരിച്ചത്. ഈയൊരുഘട്ടത്തില്‍ മാത്രമാണ് അദ്ദേഹം കുറച്ചു കടുത്ത ഭാഷയില്‍ പ്രതികരിച്ചത്.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ തന്റെ മുന്‍ഗാമികളെക്കാള്‍ മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിനായി എന്നതുതന്നെയാണ് രമേശ് ചെന്നിത്തലയുടെ നേട്ടം. സര്‍ക്കാരിനെ എന്നും മുള്‍മുനയിലാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

 

 

ramesh chennithala
Advertisment